HOME
DETAILS

റഷ്യ ഉക്രൈന്‍ ബന്ദികൈമാറ്റത്തിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദിന് നന്ദി പറഞ്ഞ് പുടിന്‍

  
Web Desk
March 25, 2025 | 6:05 AM

Putin Thanks Sheikh Mohammed for UAEs Key Role in Russia-Ukraine Hostage Swap Mediation

ദുബൈ: അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും ട്രംപ് തിരഞ്ഞെടുത്തതിനു പിന്നാലെ ആഗോളരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സംഭവിച്ചിരുന്നു. താരിഫ് യുദ്ധവും വിവാദ നിയമങ്ങളും ചില്ലറയൊന്നുമല്ല മനുഷ്യരെ കുഴക്കിയത്. ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാടിമിര്‍ പുടിന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു എന്ന നിര്‍ണായക വിവരം പുറത്തുവന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചയായി.

പരസ്പര താല്‍പ്പര്യവും ഇരുരാജ്യങ്ങൡലെയും ജനതയുടെ ക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും ഇതിനായി കൂടുതല്‍ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും സംഭാഷണത്തില്‍ ചര്‍ച്ചയായായി. റഷ്യയ്ക്കും ഉക്രൈനും ഇടയില്‍ തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിന് യുഎഇ സമീപ മാസങ്ങളില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദിനോട് പുടിന്‍ നന്ദി അറിയിച്ചു. ഈ മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നു.

ബന്ദി കൈമാറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് റഷ്യന്‍ സര്‍ക്കാരിന് ഷെയ്ഖ് മുഹമ്മദും നന്ദി പറഞ്ഞു. മനുഷ്യന്റെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യം തുടരുമെന്നു പറഞ്ഞ ഷെയ്ഖ് മുഹമ്മദ് മാനുഷികാഘാതം കുറയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും എടുത്തുപറഞ്ഞു.

നിരവധി പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ഈ സാഹചര്യത്തില്‍ ലോകമെമ്പാടും സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നല്‍കുന്നതിനൊപ്പം സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ സമീപനത്തെക്കുറിച്ചും ഷെയ്ഖ് മുഹമ്മദ് ആവര്‍ത്തിച്ചു.

മാര്‍ച്ച് 19ന് റഷ്യയും ഉക്രൈനും തമ്മിലുള്ള പുതിയ ബന്ദി കൈമാറ്റത്തെ കുറിച്ച് യുഎഇയാണ് പ്രഖ്യാപനം നടത്തിയത്. ഇരുവശത്തുനിന്നും 175 തടവുകാരെ മോചിപ്പിച്ചു. ഇരുരാജ്യങ്ങളില്‍ നിന്നുമായി ആകെ 350 പേര്‍. ഈ കൈമാറ്റത്തോടു കൂടി യുഎഇയുടെ നേതൃത്വത്തില്‍ നടത്തിയ 13 മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറിയ ആകെ തടവുകാരുടെ എണ്ണം 3,233 ആയി.

Putin Thanks Sheikh Mohammed for UAE’s Key Role in Russia-Ukraine Hostage Swap Mediation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  9 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  9 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  9 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  9 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  9 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  10 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  10 days ago