HOME
DETAILS

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഇനി സുന്ദരന്‍മാരാകും; ആനവണ്ടികളെ കളറാക്കാൻ പുതിയ സംവിധാനങ്ങൾ വരുന്നു

  
March 26 2025 | 03:03 AM

More machines are coming to wash KSRTC buses

തിരുവനന്തപുരം: ചെളിയും പൊടിയും നിറഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഇനി സുന്ദരന്‍മാരാകും. ബസുകള്‍ കഴുകാന്‍ കൂടുതല്‍ ഓട്ടോമാറ്റിക് ബസ് വാഷിങ് സംവിധാനം കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നു. ഇതിനുള്ള താല്‍പ്പര്യപത്രം ക്ഷണിച്ചു. ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമ്പോള്‍ മാത്രമേ ഏതൊക്കെ ഡിപ്പോകളില്‍ ഈ സംവിധാനം വരൂ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകു. 

നേരത്തെ തിരുവനന്തപുരം പാപ്പനംകോടുള്ള ഡിപ്പോയില്‍ യന്ത്രവല്‍കൃത ബസ് കഴുകല്‍ യൂനിറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. ഇത് വിജയമായതോടെയാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. മൂന്നു മിനിറ്റുകൊണ്ട് ബസ് വൃത്തിയാക്കാനാകുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബസിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ് യന്ത്രം വൃത്തിയാക്കുക. 

ബസിന്റെ ഇരുവശത്തുമായി സമാന്തരമായി നീങ്ങുന്ന രണ്ടുതൂണുകളില്‍ വെള്ളം ചീറ്റുന്ന നോസിലുകളും പോളിത്തീന്‍ ബ്രഷുകളുമുണ്ട്.. രണ്ടുതവണ നീങ്ങുമ്പോള്‍ ബസ് വൃത്തിയാകും. എന്നാല്‍ ഇപ്പോള്‍ താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുന്നത് ബസിന്റെ നാലുവശവും മുകള്‍ഭാഗവും യന്ത്രസംവിധാനത്തോട് കഴുകാന്‍ കഴിയുന്ന യന്ത്ര സംവിധാനമുള്ള കമ്പനികളില്‍ നിന്നാണ്. ബസ് കഴുകാന്‍ 200 ലിറ്റര്‍ വെള്ളത്തില്‍ കൂടുതലാകാന്‍ പാടില്ല, ഉപയോഗിച്ച വെള്ളം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം വേണം, എന്നിവയാണ് കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍.

More machines are coming to wash KSRTC buses



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  2 days ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago