HOME
DETAILS

13 വർഷമായി വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപ; നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സമരമെന്ന് ബസ് ഉടമകൾ

  
Sajad
March 27 2025 | 10:03 AM

Private Bus Owners in Kerala Launch Protest Demand Hike in Student Fare from 1 to 5Tag

പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നും, വിദ്യാർഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ ഭാ​ഗമായി ഏപ്രിൽ മൂന്ന് മുതൽ ഒമ്പത് വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ബസ് സംരക്ഷണജാഥ നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.

എന്നാൽ ഈ നീക്കം ഫലം കണ്ടില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് ബസ് ഉടമകളുടെ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ യാത്രാ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. 

ഒരു രൂപയാണ് കഴിഞ്ഞ പതിമൂന്ന് വർഷമായി വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക്. അതേസമയം, സ്വകാര്യ ബസുകളിലെ യാത്രക്കാരിലധികവും വിദ്യാർഥികളാണ്. ഈയൊരു സാഹചര്യത്തിൽ നിലവിലെ ചാർജുമായി മുന്നോട്ടു പോകാനാവില്ലെന്നാണ് ബസ് ഉടമകളുടെ വാദം. സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ പരിഗണിച്ച് നിരവധി കമ്മിഷനുകൾ കുറഞ്ഞ യാത്രാ ചാർജ് സംബന്ധിച്ച ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഇത് കാര്യമായി എടുക്കുന്നില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു.

Private bus owners in Kerala have announced a protest demanding an increase in the minimum student travel fare from ₹1 to ₹5. As part of the agitation, they will organize a "Bus Protection Jatha" (rally) from Kasaragod to Thiruvananthapuram between April 3rd and 9th. If their demands are not met, they threaten further strikes, warning that they will not continue operations with the current fare structure. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  4 days ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  4 days ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  4 days ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  4 days ago
No Image

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ

Kerala
  •  4 days ago
No Image

ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി

International
  •  4 days ago
No Image

ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം

uae
  •  4 days ago
No Image

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  4 days ago
No Image

ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു

National
  •  4 days ago
No Image

സായിദ് മുതൽ ഇൻഫിനിറ്റി വരെ: യുഎഇയിലെ പ്രധാനപ്പെട്ട പാലങ്ങളെക്കുറിച്ച് അറിയാം

uae
  •  4 days ago