
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

ന്യൂഡൽഹി: രാജസ്ഥാനിലെ ചുരു ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ടാകാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. വ്യോമസേന ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ചുരുവിലെ രത്തൻഗഡ് പട്ടണത്തിലാണ് ജെറ്റ് തകർന്നുവീണത്.
അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി പൊലിസ് ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തേക്ക് എത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.
മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
ഈ വർഷം അപകടത്തിൽപ്പെടുന്ന രണ്ടാമത്തെ ജാഗ്വാർ വിമാനമാണിത്. ഏപ്രിൽ 2 ന്, ഗുജറാത്തിലെ ജാംനഗർ വ്യോമസേനാ സ്റ്റേഷന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ മറ്റൊരു ഐഎഎഫ് ജാഗ്വാർ തകർന്നുവീണു. ജാംനഗർ നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള സുവർദ ഗ്രാമത്തിനടുത്തുള്ള ഒരു തുറന്ന വയലിലാണ് വിമാനം തകർന്നുവീണത്. രാത്രി 9.30 ഓടെയായിരുന്നു അപകടം.
രണ്ടു പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം തകർന്ന് പരുക്കേറ്റ വ്യോമസേന പൈലറ്റ് പിന്നീട് മരിച്ചതായി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽ, വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തേക്ക് ചാടിയ മറ്റൊരു പൈലറ്റ് ജാംനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
A Jaguar fighter jet of the Indian Air Force crashed in Ratangarh town, located in Churu district of Rajasthan, earlier today. The cause of the crash is yet to be officially confirmed. As per unverified reports, two people may have sustained injuries, though no fatalities have been reported so far. The Indian Air Force has not released an official statement regarding the incident at this time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചു; ദി പേൾ പ്രദേശത്തെ കാർ കമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം
qatar
• 4 days ago
'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍
Kerala
• 4 days ago
'ഞങ്ങളെ പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഒന്ന് കണ്ണാടി നോക്കട്ടെ, ചുറ്റും നില്‍ക്കുന്നത് ആരൊക്കെയാണ് എന്ന് കാണട്ടെ' മറുപടിയുമായി പ്രതിപക്ഷ നേതാവ്
Kerala
• 4 days ago
ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം
uae
• 4 days ago
രാഹുലിനെതിരെ നിയമ നടപടിയെടുക്കും; പരാതി നല്‍കാന്‍ ആശങ്കപ്പെടേണ്ട, സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി
Kerala
• 4 days ago
ഇ-റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ ചിത്രം
National
• 4 days ago
നാട്ടിലെ ഓണം മിസ്സായാലും, സദ്യ മിസ്സാവില്ല; ഓണക്കാലത്ത് സദ്യയൊരുക്കി കാത്തിരിക്കുന്ന ദുബൈ റസ്റ്റോറന്റുകൾ
uae
• 4 days ago
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴിടത്ത് യെല്ലോ അലർട്
Kerala
• 4 days ago
ഇനി പൊന്നണിയേണ്ട; പവന്‍ വില വീണ്ടും 75,000 കടന്നു
Business
• 4 days ago
എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി; ഹരജി തള്ളി ഹൈക്കോടതി
Kerala
• 4 days ago
ജീവനക്കരന് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകിയില്ല; യുഎഇ കമ്പനിയോട് 2,74,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി
uae
• 4 days ago
പാര്‍ട്ടി പോലും വിശദീകരണം തേടിയിട്ടില്ല, പൊലിസും അന്വേഷിച്ച് തള്ളിയതാണ്' പീഡനപരാതി നിഷേധിച്ച് കൃഷ്ണകുമാര്‍
Kerala
• 4 days ago
സിബിഐ അന്വേഷണത്തിൽ ഗുരുതര പാളിച്ചകൾ; ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി
Kerala
• 4 days ago
ഭാര്യ മുട്ടക്കറി ഉണ്ടാക്കിയില്ല; ഭർത്താവ് ആത്മഹത്യ ചെയ്തു
National
• 4 days ago
ബലാത്സഗക്കേസില്‍ റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; 9ന് വീണ്ടും ഹാജരാകണം
Kerala
• 4 days ago
സഊദിയില്‍ സന്ദര്‍ശന വിസയിലെത്തിയ വീട്ടമ്മ മൂന്നു മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചു
Saudi-arabia
• 4 days ago
ഓണാഘോഷം വാനോളം: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഓണ സദ്യ
uae
• 4 days ago
അറബിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ സാധിക്കുന്ന പ്ലാറ്റ്ഫോം; ഹ്യൂമെയ്ൻ ചാറ്റ് അവതരിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 4 days ago
സർട്ടിഫൈഡ് ഭക്ഷ്യ സുരക്ഷാ വിദഗ്ധർ, നിരീക്ഷണ ക്യാമറകൾ; സെൻട്രൽ കിച്ചണുകളുടെ പ്രവർത്തനത്തിനായി പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കി സഊദി അറേബ്യ
Saudi-arabia
• 4 days ago
ബാറിൽ നിന്നുള്ള തർക്കം റോഡിലേക്ക്; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഘത്തിൽ നടി ലക്ഷ്മി മേനോനും, ഒളിവിലെന്ന് സൂചന
Kerala
• 4 days ago
'ബോംബ് കയ്യിലുണ്ട്, താമസിയാതെ പൊട്ടിക്കും' പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശവാദമല്ലെന്ന് കോണ്‍ഗ്രസ്
Kerala
• 4 days ago