HOME
DETAILS

കിഴക്കൻ ലഡാക്ക് സുരക്ഷക്ക് പുതിയ ഡിവിഷൻ; ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കും

  
March 27, 2025 | 4:05 PM

New Division for Eastern Ladakh Security India to Deploy More Troops

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് മേഖലയിൽ ഇന്ത്യൻ സൈന്യം സ്ഥിരമായി ഒരു പുതിയ ഡിവിഷൻ രൂപീകരിക്കാൻ നീക്കം തുടങ്ങി. നിലവിൽ ഈ മേഖലയുടെ സുരക്ഷാ ചുമതലയുള്ള മൂന്ന് ഡിവിഷനുകൾക്കു പുറമേ, പുതിയ 72-ാം ഡിവിഷൻ രൂപീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

പുതിയ ഡിവിഷൻ ഓർബാറ്റ് (Order of Battle) പ്രക്രിയയിലൂടെ സൈനികരുടെ പുനഃസംഘടനയ്ക്കൊടുവിലാണ് രൂപീകരിക്കുന്നത്. ഒരു ഡിവിഷനിൽ സാധാരണയായി 10,000-15,000 യുദ്ധ സൈനികരും 8,000ത്തോളം മറ്റ് അംഗങ്ങളും ഉൾപ്പെടും. മേജർ ജനറലിന്റെ നേതൃത്വത്തിലുള്ള 3-4 ബ്രിഗേഡുകൾ അടങ്ങിയതാണ് ഇത്. നിലവിൽ, ഒരു ബ്രിഗേഡിന്റെ ആസ്ഥാനം കിഴക്കൻ ലഡാക്കിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

സൈനിക വിന്യാസം:

-പുതിയ ഡിവിഷൻ ലേ ആസ്ഥാനമായ 14-ആം ഫയർ & ഫ്യൂറി കോർപ്പ്സിന്റെ കീഴിലായിരിക്കും.

-നിലവിൽ യൂണിഫോം ഫോഴ്സ് പരിപാലിക്കുന്ന പ്രദേശം 72-ാം ഡിവിഷൻ ഏറ്റെടുക്കും.

-യൂണിഫോം ഫോഴ്സ് ജമ്മുവിലെ റിയാസിയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ട്.

-832 കിലോമീറ്റർ നീളമുള്ള നിയന്ത്രണരേഖയിൽ നിലനിലക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ പുതിയ വിന്യാസം നിർണായകമാകും.

2020 മെയ് മാസത്തിൽ പാങ്ങോങ് തടാകത്തിന് സമീപം ചൈനീസ്-ഇന്ത്യൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന്, ഗാൽവാൻ താഴ്വരയിലെയും ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളിലെയും സംഘർഷങ്ങൾ ഇന്ത്യൻ-ചൈനീസ് ബന്ധത്തെ കൂടുതൽ വഷളാക്കി. 2023-ൽ നടന്ന കരാറിനെ തുടർന്ന് പിന്മാറ്റം നടപ്പിലാക്കിയെങ്കിലും സൈനിക സാന്നിദ്ധ്യം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കിഴക്കൻ ലഡാക്കിൽ ഒരു സ്ഥിരം ഡിവിഷൻ സ്ഥാപിക്കാൻ സൈന്യം തീരുമാനം എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

The Indian Army is set to establish a permanent new division in eastern Ladakh to strengthen security along the Line of Actual Control (LAC). The new 72nd Division will be deployed in addition to the existing three divisions securing the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  a day ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  a day ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  a day ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  a day ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  a day ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  a day ago
No Image

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന

National
  •  a day ago
No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  a day ago
No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  a day ago