സഫീര്‍ മാള്‍ ഇനി ഓര്‍മ; അടച്ചുപൂട്ടുന്നത് പ്രവാസികളുടെ പ്രിയപ്പെട്ട മാള്‍
ഷാര്‍ജ: ഒരുകാലത്ത് പ്രവാസി മലയാളികള്‍ക്കും സ്വദേശികള്‍ക്കും പ്രിയപ്പെട്ട സഫീര്‍ മാള്‍ ഓര്‍മയാവുകയാണ്. വിലക്കുറവില്‍ ആവശ്യസാധനങ്ങള്‍ ലഭിച്ചിരുന്ന ഒരിടമായിരുന്നതു കൊണ്ട് ഷാര്‍ജയിലെ മലയാളികളുടെ ഇഷ്ടകേന്ദ്രമായിരുന്നു സഫീര്‍ മാള്‍. കെട്ടിടം അടച്ചുപൂട്ടിയതോടെ മിക്ക വ്യാപാരികളും ഇവിടെ നിന്ന് ഒഴിഞ്ഞുപോവുകയും നെയിംബോര്‍ഡുകള്‍ അഴിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവിടെ ഇനി സഫീര്‍ മാള്‍ ഉണ്ടാകില്ലെന്നും മറ്റൊരു ബിസിനസ് ഗ്രൂപ്പായിരിക്കും മാള്‍ നടത്തുക എന്നുമാണ്. വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് സഫീര്‍ മാള്‍ ഏറ്റെടുത്തിരിക്കുന്നത്.
'യുഎഇയിലെ ഏറ്റവും തിരക്കേറിയ ഹൈവേയായ ഇത്തിഹാദ് റോഡില്‍ തന്ത്രപ്രധാന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സഫീര്‍ മാള്‍ ഏറ്റെടുക്കുന്നതായി വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. ഷാര്‍ജ നിവാസികള്‍ക്കും യുഎഇ സമൂഹത്തിനും അസാധാരണമായ ഒരു ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ സുപ്രധാന ചുവടുവയ്പ്പ് അടിവരയിടുന്നത്,' പ്രശസ്തമായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമസ്ഥരായ ഗ്രൂപ്പ് പറഞ്ഞു.
ഷാര്‍ജയിലെ മാള്‍ പൂട്ടിയെങ്കിലും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സഫീര്‍ ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്. ദുബൈയില്‍ അടുത്ത കാലത്താണ് സഫീര്‍ മാള്‍ തുടങ്ങിയത്. ദുബൈക്കു പുറമേ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ സഫീര്‍ മാളുകളുണ്ട്.
Safir Mall, once a favorite destination for UAE expatriates, is closing its doors for good. Known for its affordability and vibrant atmosphere, the mall's closure marks the end of an era.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."