ഗാന്ധി പ്രതിമാ അനാഛാദനം നാളെ മന്ത്രി എ.സി മൊയ്തീന് നിര്‍വ്വഹിക്കും
പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ നിര്‍മിച്ച മഹാത്മാഗാന്ധിയുടെ 23 അടി ഉയരമുളള പ്രതിമ നാളെ വൈകിട്ട് അഞ്ചിന് ടൂറിസം, സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് അനാഛാദനം ചെയ്യും. പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനാകും.
2016 ഫെബ്രുവരി 28 ന് നടന്ന ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് അന്തരിച്ച നടന് കലാഭവന്‍ മണിയുടെ അവസാന പൊതു ചടങ്ങായതിനാല്‍ അദ്ദേഹത്തിന്റെ സ്മരണക്കായി പാര്‍ക്കിലെ ആല്‍ഫി തിയേറ്റര്‍ എം.ബി. രാജേഷ് എം.പി നാടിന് സമര്‍പ്പിക്കും. പ്രതിമയുടെ ശില്പി ആലപ്പുഴ സ്വദേശിയായ അജയന്.വി കാട്ടുങ്ങലിനെ എം.ഹംസ ആദരിക്കും.
കലക്ടര്‍ പി. മേരിക്കുട്ടി, എസ്. വിജയന് സംബന്ധിക്കും. പരിപാടിക്ക് മുന്നോടിയായി വൈകിട്ട് മൂന്നിന് ശ്രീകൃഷ്ണപുരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ബാപ്പുജി പാര്‍ക്ക് വരെ നീളുന്ന സാംസ്ക്കാരിക ഘോഷയാത്ര നടക്കും.
അനാഛാദന ചടങ്ങിന് ശേഷം ഫോക്ക് ഈവ് നാടന്‍ കലകള്‍, നാടോടി ദൃശ്യാവിഷ്കാരങ്ങളും, നാടന്‍ പാട്ടുകളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."