
വഖഫ് ബില്‍ പാസായതിനു പിന്നാലെ ബിജെഡിയിലും ആഭ്യന്തര പ്രശ്‌നങ്ങള്‍; സസ്മിത് പത്രക്കെതിരെ നയപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാന നേതാക്കള്‍

ന്യൂഡല്‍ഹി: വഖഫ് ബില്‍ പാസായതിനു പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. ഇതേ അവസ്ഥയിലൂടെയാണ് നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
രാജ്യസഭയില്‍ വഖഫ് ബില്ലിനെ ബിജെഡി എംപി സസ്മിത് പത്ര പിന്തുണച്ചതിനെത്തുടര്‍ന്നാണ് ബിജു പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ ഉടലെടുത്തത്. മുന്‍ മന്ത്രി പ്രതാപ് ജെന ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പത്രക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് നവീന്‍ പട്‌നായിക്കിനെ സമീപിച്ചിട്ടുണ്ട്. 2024ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെഡി പരാജയം നേരിട്ടതിനു ശേഷമുള്ള ആദ്യത്തെ പ്രധാന ഉള്‍പ്പാര്‍ട്ടി വെല്ലുവിളിയാണിത്. പത്രയുടെ നിലപാടിന് ഉത്തരവാദിത്തം ആവശ്യപ്പെട്ട് ജെന പട്‌നായിക്കിന് കത്തെഴുതി. ബിജെഡി വൈസ് പ്രസിഡന്റ് ദേബി പ്രസാദ് മിശ്ര ബില്ലില്‍ പാര്‍ട്ടി എംപിമാര്‍ക്ക് പിന്തുണയ്ക്കണോ വേണ്ടയോ എന്നതില്‍ തന്നിഷ്ടം പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ ശക്തമായി.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും നേരിയ ഭൂരിപക്ഷത്തില്‍ പാസായ ഈ ബില്ലില്‍ വിവാദമായ പല കാര്യങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്.
അവസാന നിമിഷം ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്ക് ബിജെഡി വഴങ്ങിയെന്നും രാജ്യസഭയിലെ പ്രതിപക്ഷ ശക്തി ദുര്‍ബലപ്പെടുത്തിയെന്നും കോണ്‍ഗ്രസ് എംപി ജയറാം രമേശ് ആരോപിച്ചിരുന്നു.
'ബിജെഡി കീഴടങ്ങിയില്ലായിരുന്നെങ്കില്‍ പ്രതിപക്ഷ വോട്ടുകളുടെ എണ്ണം 95ല്‍ കൂടുതലാകുമായിരുന്നു,' ജയറാം രമേശ് എക്‌സില്‍ പോസ്റ്റ് ചെയ്തു.
'എംപിമാര്‍ അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. അതിനാല്‍ ഞാന്‍ ബില്ലിനെ പിന്തുണച്ചു.' ബില്ലിനെ പിന്തുണച്ചു എന്നു സ്ഥിരീകരിച്ചുകൊണ്ട് സസ്മിത് പത്ര പറഞ്ഞു. ബിജെഡി എംപിമാരില്‍ നാല് എംപിമാര്‍ ബില്ലിനെ എതിര്‍ക്കുകയും രണ്ട് പേര്‍ ബില്ലിനെ പിന്തുണക്കുകയും ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുകയുമാണുണ്ടായത്.
'പാര്‍ട്ടി പ്രസിഡന്റ് ബില്ലിനെ എതിര്‍ക്കാന്‍ അംഗങ്ങളോട് വ്യക്തമായി നിര്‍ദ്ദേശിച്ചിരുന്നു. നവീന്‍ ബാബു വ്യക്തിപരമായി മുസിബുള്ള ഖാന് രണ്ട് തവണ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്തിടെ നടന്ന ഇഫ്താര്‍ പാര്‍ട്ടിക്കിടെയും വീണ്ടും ഫോണിലൂടെയും ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ അദ്ദേഹം പറഞ്ഞിരുന്നു.' മുതിര്‍ന്ന ബിജെഡി നേതാവും ആറ് തവണ എംഎല്‍എയുമായ ബദ്രി നാരായണ്‍ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി നേതാക്കളായ ശശി ഭൂഷണ്‍ ബെഹേരയും ഭൂപീന്ദര്‍ സിംഗും ആവര്‍ത്തിച്ചു.
'എല്ലാ മുതിര്‍ന്ന നേതാക്കളും ആശങ്കാകുലരാണ്,' ഭൂപീന്ദര്‍ സിംഗ് പറഞ്ഞു. മുതിര്‍ന്ന നേതാവ് പ്രസന്ന ആചാര്യയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കളുടെ ഒരു സംഘം നവീന്‍ പട്‌നായിക്കിനെ കണ്ട് പാര്‍ട്ടി വിപ്പിന്റെ അഭാവത്തിലും അച്ചടക്കമില്ലായ്മയിലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്ച സ്ഥിരീകരിച്ച ആചാര്യ, ബിജെഡി മതേതര മൂല്യങ്ങളില്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്‍ഡിഎയില്‍ നിന്നും ഇന്ത്യാ ബ്ലോക്കില്‍ നിന്നും തുല്യ അകലം പാലിക്കുന്നുണ്ടെന്നും പറഞ്ഞു.
Internal problems in BJD after passing of Waqf Bill; Key leaders demand action against Sasmit Patr
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 9 days ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 9 days ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 9 days ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 9 days ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 9 days ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 9 days ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 9 days ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 9 days ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 9 days ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 9 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 9 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 9 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 9 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 9 days ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 9 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 9 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 9 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 9 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 9 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 9 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 9 days ago