HOME
DETAILS

അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുന്‍ഭാഗം പുതുക്കിപ്പണിതാല്‍ 4,000 ദിര്‍ഹം പിഴ; ഈ നിയമങ്ങള്‍ അറിയാതെ അബൂദബിയില്‍ താമസിക്കുക പ്രയാസം

  
Shaheer
April 05 2025 | 16:04 PM

Renovating Without Permit in Abu Dhabi Dh4000 Fine Awaits  Must-Know Law for Residents

അബൂദബി: പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തില്‍ ഉപകരണങ്ങളോ യന്ത്രങ്ങളോ പ്രവര്‍ത്തിപ്പിക്കുകയോ ഇത്തരം ഉപകരണങ്ങള്‍ അവഗണിക്കുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അബുദാബിയിലെ കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തും. മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അടുത്തിടെ നടപ്പിലാക്കിയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായാണിത്.

2012 ല്‍ പാസാക്കിയ ഈ നിയമം കൊണ്ട് എമിറേറ്റിന്റെ സൗന്ദര്യവും സുസ്ഥിരവും ഊര്‍ജ്ജസ്വലവുമായ ഒരു നഗര പരിസ്ഥിതിയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഹരിത കേന്ദ്രങ്ങള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, പബ്ലിക് റോഡുകള്‍ തുടങ്ങിയ എമിറേറ്റിലെ പൊതു ഇടങ്ങളുടെ രൂപഭംഗി, സാംസ്‌കാരികപരമായും വാസ്തുവിദ്യാപരമായുമുള്ള സൗന്ദര്യാത്മക സവിശേഷതകള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തെയും നിയമം നിരോധിക്കുന്നു.

നഗരത്തിന്റെ ഭംഗി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനുമുള്ള ഡിഎംടിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍. ലൈസന്‍സില്ലാതെ വാണിജ്യ കെട്ടിടങ്ങളുടെ മുന്‍ഭാഗം പുതുക്കി പണിതാല്‍ 4,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

വൃത്തിയില്ലാത്തതോ പഴയതോ ആയ വാഹനങ്ങളോ വാഹനങ്ങളുടെ ഭാഗമോ പൊതുസ്ഥലത്ത് ഉപേക്ഷിച്ചാലും 4,000 ദിര്‍ഹം വരെ പിഴ ചുമത്തും.

എമിറേറ്റില്‍ മാലിന്യം വലിച്ചെറിയുന്നതിനും സിഗരറ്റ് കുറ്റികള്‍ ഉപേക്ഷിക്കുന്നതിനുമുള്ള പിഴകള്‍ ഡിഎംടി പരിഷ്‌കരിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള കുറ്റത്തിന് 4,000 ദിര്‍ഹമാണ് പിഴ. നഗരത്തിന്റെ ഭംഗിക്ക് കോട്ടം വരുത്തുന്ന രീതിയില്‍ ബാല്‍ക്കണിയിലോ മേല്‍ക്കൂരയിലോ പഴയ വസ്തുക്കള്‍  സൂക്ഷിച്ചാല്‍ കനത്ത പിഴ ചുമത്തുമെന്ന് നേരത്തേ അബൂദബിയിലെ അധികൃതര്‍ അറിയിച്ചിരുന്നു. 

Renovating a building in Abu Dhabi without official permission can lead to a fine of Dh4,000. Residents must be aware of local laws to avoid penalties and legal trouble. Stay informed, stay safe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  4 hours ago