
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവയ്ക്കരുത്; മൂന്ന് മാസത്തിനുള്ളിൽ തീരുമാനം വേണം: സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ അനന്തമായി തടഞ്ഞുവയ്ക്കുന്നതിന് സുപ്രീം കോടതിയുടെ കടിഞ്ഞാൺ. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനയ്ക്ക് എതിരുമാണെന്ന് കോടതി കുറ്റപ്പെടുത്തി. മൂന്ന് മാസത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സർക്കാർ ഗവർണർക്കെതിരെ നൽകിയ ഹരജിയിലാണ് ഈ നിർണായക വിധി.
ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. ഇന്ത്യൻ ഭരണഘടന ഗവർണർമാർക്ക് ബില്ലുകൾ തടയാനുള്ള വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗവർണർ സർക്കാരിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്നും കോടതി ഓർമിപ്പിച്ചു. തമിഴ്‌നാട്ടിൽ ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകൾക്ക് കോടതി അംഗീകാരം നൽകുകയും ചെയ്തു.
“ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരിയല്ലെങ്കിൽ മോശമാകും,” എന്ന അംബേദ്കറിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. നിയമങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നതാണെന്നും, ജനക്ഷേമത്തിനായാണ് സർക്കാരുകൾ നിയമനിർമാണം നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതിൽ തടസ്സം നിൽക്കുന്ന നിലപാട് ശരിയല്ലെന്നും, സംസ്ഥാന സർക്കാരിനെ തടയുക എന്നത് ഗവർണറുടെ ജോലിയല്ലെന്നും കോടതി വിശദീകരിച്ചു.
സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള ശക്തിപ്പോര് തുടരുന്നതിനിടെയാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെയും ഗവർണർക്ക് നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്ക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
"സുപ്രീം കോടതിയുടെ വിധി ഗവർണർമാർക്കുള്ള താക്കീതാണെന്നും ജനാധിപത്യത്തിന്റെ വിജയമെന്നും" വിധിയെ സ്വാഗതം ചെയ്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫെഡറൽ സംവിധാനത്തിന്റെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളുടെയും വിജയമാണ് ഈ വിധിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി നേരത്തെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ വിധിയിൽ ബില്ലുകൾ പാസാക്കാൻ കൃത്യമായ സമയപരിധി നിശ്ചയിച്ചത് അതിനെക്കാൾ മുന്നോട്ടുള്ള ചുവടുവയ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമനിർമാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധിയെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. “23 മാസം വരെ ബില്ലുകൾ തടഞ്ഞുവച്ച് അനിശ്ചിതത്വത്തിലാക്കിയ സാഹചര്യം നമ്മൾ കണ്ടതാണ്. അതിനെതിരെ കേരളം നിയമപോരാട്ടം നടത്തിവരികയാണ്. കേരളം ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ഈ വിധി അടിവരയിടുന്നു,” എന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 37 minutes ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• an hour ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• an hour ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 2 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 2 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 2 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 3 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 3 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 3 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 3 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 4 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 4 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 4 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 4 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 6 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 6 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 6 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 7 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 4 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 4 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 5 hours ago