കൗതുകത്തിനായി തുടങ്ങുന്നത് നാശത്തിലേക്ക് നയിച്ചേക്കാം; മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അബൂദബി പൊലിസ്
മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അബൂദബി പൊലിസ്. ഒരു കൗതുകത്തനായി തുടങ്ങുന്നത് നാശത്തിലേക്ക് നയിക്കാം എന്ന് അബൂദബി പൊലിസ് പ്രസ്താവനയിൽ പറഞ്ഞു. കുടുംബങ്ങൾ കുട്ടികളെ ശ്രദ്ധിക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. മക്കളുടെ പെരുമാറ്റം നിരീക്ഷിക്കുന്നത് മയക്കുമരുന്നിന്റെ ആഘാതത്തിൽ നിന്ന് അവരെ സംരക്ഷിക്കാൻ സഹായിക്കും എന്നും അബൂദബി പൊലിസ് വ്യക്തമാക്കി.
സോഷ്യൽ മീഡിയ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, വോയ്സ് നോട്ടുകൾ എന്നിവ ഉപയോഗിച്ച് ക്രിമിമിനൽ സംഘങ്ങൾ മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതായി പൊലിസ് വിശദീകരിച്ചു. "രാജ്യത്തെ ഏത് സ്ഥലത്തും മയക്കുമരുന്ന് എത്തിക്കാം" എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ സന്ദേശങ്ങൾക്കെതിരെ സാമൂഹ്യബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും പൊലിസ് വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ചികിത്സ നൽകാനായി പ്രവർത്തിക്കുന്ന "ചാൻസ് ഫോർ ഹോപ്പ്" പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 331 പേർ ചികിത്സക്കായി അപേക്ഷിച്ചതായി അബൂദബി പൊലിസ് വെളിപ്പെടുത്തി. ഈ പ്രോഗ്രാം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സ്വമേധയാ ചികിത്സയ്ക്ക് പ്രേരിപ്പിക്കുകയും അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കുകയും ചെയ്യുന്നു.
ലഹരിക്ക് അടിമപ്പെട്ടവരെ പുതിയ ജീവിതം നയിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിൽ "ചാൻസ് ഫോർ ഹോപ്പ്" പരിപാടി നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അബൂദബി പൊലിസ് സ്ഥിരീകരിച്ചു. പൊലിസും പൊതുജനങ്ങളും തമ്മിലുള്ള വിശ്വാസവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും, മയക്കുമരുന്ന് ഉപയോഗം കുറക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ലഹരിയിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന ‘ചാൻസ് ഫോർ ഹോപ്’ പരിപാടിയെക്കുറിച്ച് അറിയുാനായി അബൂദബി പൊലിസ് വെബ്സൈറ്റോ, പൊലിസ് സ്മാർട്ട് ആപ്പോ സന്ദർശിക്കാവുന്നതാണ്. കൂടാതെ, 8002626 എന്ന ഫോൺ നമ്പറിൽ വിളിച്ചും വിവരങ്ങൾ അറിയാം.
Abu Dhabi Police have issued a stern warning about the dangers of drug use, emphasizing that even experimentation can lead to addiction and ruin. Authorities urge families to monitor their children closely, as criminal networks increasingly target youth via social media with false promises of easy drug delivery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."