
അമേരിക്കയുടെ ഇറക്കുമതിക്കുള്ള വ്യപാര ചുങ്കം; കേരളത്തിലെ മത്സ്യമേഖലക്ക് കനത്ത തിരിച്ചടി

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വിദേശത്തുനിന്നുള്ള ഇറക്കുമതിക്കുള്ള വ്യാപാര ചുങ്കം കേരളത്തിന്റെ മത്സ്യ സംസ്‌കരണ കയറ്റുമതി മേഖലയ്ക്കും തിരിച്ചടിയാകും. മറ്റു കയറ്റുമതി ഇനങ്ങളോടൊപ്പം ചെമ്മീനിനുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങൾക്കും 26 ശതമാനം അധിക ചുങ്കമാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്.
യു.എസിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് പകര ചുങ്കം എന്ന പേരിലാണ് ഈ തീരുവ ചുമത്തിയിരിക്കുന്നത്. ഇതുവഴി ഇപ്പോൾ തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന മത്സ്യബന്ധന- സംസ്‌കരണ മേഖല കൂടുതൽ പ്രതിസന്ധിയിലാകും. കടലാമ നിയന്ത്രണത്തിൻ്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് ഇപ്പോൾ തന്നെ യുഎസിൽ നിരോധനം നിലവിലുണ്ട്.
അക്വാകൾച്ചർ ചെമ്മീൻ മാത്രമാണ് അമേരിക്കയിലേ ക്ക് കയറ്റുമതി ചെയ്യുന്നത്. അടുത്ത വർഷം ജനുവരി മുതൽ നടപ്പാക്കുന്ന സസ്തനി നിരോധനത്തിനും പുറമെയാണ് പുതിയ നികുതി നിർദേശങ്ങൾ.
ഇനി മുതൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ചെമ്മീനിന് കിലോയ്ക്ക് എട്ടു ഡോളർ എന്നത് പതിനൊന്നും പന്ത്രണ്ടും ഡോളറായി മാറും. അമേരിക്കൻ ഉപഭോക്താവിനെ സംബന്ധിച്ച് ഇത് താങ്ങാവുന്നതല്ല. അവർ യു .എസ് കുറഞ്ഞ തീരുവ ചുമത്തിയ രാജ്യങ്ങളിൽ നിന്നും വരുന്ന വില കുറഞ്ഞ ചെമ്മീൻ വാങ്ങാൻ ഇടയുണ്ട്. ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് സാമ്പത്തിക വർഷത്തിൽ 13 ലക്ഷം ഡോളറിൻ്റെ ഉൽപന്നങ്ങൾ മാത്രമാണ്. അതേ സമയം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 310 കോടി ഡോളറിൻ്റേതാണ്. കേരളത്തിലെ 130 ഓളം കയറ്റുമതി സംസ്‌കരണശാലകളെയും അതിലെ പതിനായിരക്കണക്കായ തൊഴിലാളികളെയും യു.എസിന്റെ പകരച്ചുങ്കം നേരിട്ടു ബാധിക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് സുപ്രഭാതത്തോട് പറഞ്ഞു.
കഴിഞ്ഞ വർഷം കേരളം കയറ്റുമതി ചെയ്തതിൽ 8,000 കോടി രൂപയ്ക്ക് മേലുള്ള ഉൽപ്പന്നങ്ങളും സമുദ്രോൽപന്നങ്ങളാണ്. കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സമുദ്ര മേഖല. 3,800 ട്രോൾ ബോട്ടുകളാണ് കയറ്റുമതി പ്രധാനമായ ചെമ്മീനുകൾ പിടിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് മത്സ്യബന്ധന സംസ്‌കരണ മേഖലകളിലായി പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തിയും കൂട്ടായ പ്രതിഷേധം നടത്തിയും ഇടപെടലുകൾ നടത്തിക്കണമെന്നാണ് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്.
US trade tariffs on imports A major setback for Keralas fishing sector
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:
uae
• 21 hours ago
സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ
Kerala
• 21 hours ago
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 21 hours ago
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Kerala
• 21 hours ago
രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്
Kerala
• a day ago
'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം
International
• a day ago
വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു
Kerala
• a day ago
ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി
Kerala
• a day ago
സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം
Kerala
• a day ago
ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും
National
• a day ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• a day ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• a day ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• a day ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• a day ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• a day ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• a day ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• a day ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• a day ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്യു കരിങ്കൊടി
Kerala
• a day ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• a day ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന്‍ ഐതിഹാസിക നേട്ടം
Cricket
• a day ago