
സഊദിയില്‍ 14 പുതിയ എണ്ണ, പ്രകൃതി വാതകമേഖലകള് കൂടി കണ്ടെത്തി

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സഊദി അറേബ്യ 14 പുതിയ എണ്ണ, പ്രകൃതി വാതകമേഖലകള് കൂടി കണ്ടെത്തി. ലോകത്തെ ഏറ്റവും വലിയ മണല്‍ മരുഭൂമികളിലൊന്നായ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്തുള്ള റബിഅ് അല്‍ ഖാലി (Empty Quarter)യില്‍ ഉള്‍പ്പെടെയാണ് പുതിയ എണ്ണ ശേഖരം കണ്ടെത്തിയത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും റബിഅ് അല്‍ ഖാലിയിലും 14 എണ്ണ, പ്രകൃതി വാതക പാടങ്ങളും ജലസംഭരണികളും കണ്ടെത്തിയതായി സഊദി എണ്ണ ഉല്‍പ്പാദക ഭീമന് അരാംകോ പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎ പറഞ്ഞു. രാജ്യത്തിന്റെ ഊര്‍ജ്ജ പര്യവേക്ഷണ ശ്രമങ്ങളില്‍ സുപ്രധാന നാഴികക്കല്ലാണ് പുതിയ കണ്ടെത്തല്‍.
ആഗോള ഊര്‍ജ്ജ ശക്തികേന്ദ്രമെന്ന നിലയില്‍ സഊദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് പുതിയ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് പറഞ്ഞു. ഈ കണ്ടെത്തലുകള്‍ ദേശീയ കരുതല്‍ എണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുകയും ദീര്‍ഘകാല ഊര്‍ജ്ജ സുരക്ഷയ്ക്കും സാമ്പത്തിക വികസനത്തിനും സംഭാവന നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വില സഊദി വെട്ടിക്കുറച്ചതിനാല്‍ എണ്ണ വില നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്.
കിഴക്കന്‍ പ്രവിശ്യയില്‍, ജാബു1 എന്ന കിണറില്‍ നിന്ന് പ്രതിദിനം 800 ബാരല്‍ എന്ന തോതില്‍ എണ്ണ ഒഴുകിയെത്തിയതിനെ തുടര്‍ന്ന് നടത്തിയ പര്യവേക്ഷണമാണ് ജാബു എണ്ണപ്പാടം കണ്ടെത്താന്‍ സഹായിച്ചത്.
സയാഹിദ് ഫീല്‍ഡിലാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍. സയാഹിദ്2 എന്ന കിണറില്‍ നിന്ന് 630 ബാരല്‍ എന്ന തോതില്‍ അസംസ്കൃത എണ്ണ ഒഴുകിയെത്തി. അയ്ഫാന് ഫീല്‍ഡിലും എണ്ണ ശേഖരം ഉണ്ട്. അയ്ഫാന്2 എന്ന കിണറില്‍ നിന്ന് പ്രതിദിനം 2,840 ബാരല്‍ വളരെ നേരിയ അസംസ്കൃത എണ്ണയും ഏകദേശം 0.44 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വാതകവും ഉത്പാദിപ്പിക്കപ്പെട്ടു.
ബെറി ഫീല്‍ഡിലെ ജുബൈല റിസര്‍വോയറിലും എണ്ണ സ്ഥിരീകരിച്ചു. അവിടെ 520 ബാരല്‍ ബെറി907 എന്ന തോതില്‍ ലൈറ്റ് ക്രൂഡും പ്രതിദിനം 0.2 എംഎംഎസ്സിഎഫ് വാതകവുമാണ് കണ്ടെത്തിയത്. മസാലിജ് ഫീല്‍ഡിലെ ഉനൈസ എ റിസര്‍വോയറില്‍ നിന്ന് 1,011 ബാരല്‍ മസാലിജ്- 64 എന്ന കിണറില്‍ നിന്ന് പ്രീമിയം ലൈറ്റ് ക്രൂഡും പ്രതിദിനം 0.92 എംഎംഎസ്സിഎഫ് വാതകവും ലഭിച്ചു.
Saudi Arabia unveiled 14 new oil and natural gas discoveries in the Eastern Region and the vast Rub Al Khali, marking a significant milestone in the Kingdom’s energy exploration efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വര്‍ണ വില കുറയുന്നു; അവസരം വിട്ടു കളയല്ലേ... ഇക്കാര്യം ശ്രദ്ധിക്കൂ
Business
• 7 days ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; നാട്ടിലേക്ക് പണം അയക്കുന്നത് വൈകിപ്പിച്ച് യുഎഇയിലെയും സഊദിയിലെയും പ്രവാസികള്‍
uae
• 7 days ago
വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിന് അറസ്റ്റിലായ വ്യക്തി നടത്തിയത് 137 ട്രാഫിക് നിയമലംഘനങ്ങള്‍; 23 ലക്ഷം രൂപ പിഴ ചുമത്തി ഷാര്‍ജ ആര്‍ടിഎ
uae
• 7 days ago
ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്, ദക്ഷിണ കന്നഡില്‍ നിരോധനാജ്ഞ
National
• 7 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 8 days ago
രാത്രി വെളുത്തപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങി; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് സഹായഹസ്തം നീട്ടിയത് ലെബനന് സ്വദേശികള്‍
uae
• 8 days ago
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
Kerala
• 8 days ago
മകളുടെ കരള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ അച്ഛന് മടങ്ങി; ചലചിത്ര താരം വിഷ്ണു പ്രസാദ് അന്തരിച്ചു, മരണം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ
Kerala
• 8 days ago
പട്ടിണിക്കിട്ടും മിസൈല്‍ വര്‍ഷിച്ചും കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 31 ലേറെ മനുഷ്യരെ
International
• 8 days ago
കുവൈത്തിലെ നഴ്സ് ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് റിപ്പോര്‍ട്ട്
Kuwait
• 8 days ago
ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലും കനത്ത മഴയും; നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
National
• 8 days ago
വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം
Kerala
• 8 days ago
മംഗളുരുവില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് ആറംഗ സംഘം
National
• 8 days ago
മീന അബ്ദുള്ള റിഫൈനറിയിൽ തീപിടുത്തം: ഒരാള്‍ക്ക് ദാരുണാന്ത്യം, നാലുപോര്‍ക്ക് പരുക്കേറ്റു
latest
• 8 days ago
യുഎഇ സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു
uae
• 8 days ago
സഹചാരി ഖത്തർ കോഴിക്കോട് ജില്ലാ സർഗ്ഗലയം ; എടച്ചേരി മേഖല ജേതാക്കൾ
Kerala
• 8 days ago
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
Kerala
• 8 days ago
സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഡിഗ്രി വിദ്യാര്‍ഥി അറസ്റ്റില്‍
Kerala
• 8 days ago
കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയുടെ കള്ളക്കളികളെല്ലാം പുറത്ത്; മേലുദ്യോഗസ്ഥർക്കിടയിൽ 'പ്രിയ' ഉദ്യോഗസ്ഥ
Kerala
• 8 days ago
കണ്ണൂരിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
• 8 days ago
ഗസ്സയിൽ വിശപ്പിനാൽ കടലാമകളെ പോലും ഭക്ഷിക്കേണ്ട ഗതികേട്; ഭക്ഷ്യക്ഷാമം തീവ്രം, കൊള്ളകളും വർധിക്കുന്നു
International
• 8 days ago