HOME
DETAILS

ജാതി പറയുന്നവരെ വര്‍ജ്ജിക്കാന്‍ കഴിയണം: മന്ത്രി ജി സുധാകരന്‍

  
backup
September 04 2016 | 01:09 AM

%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%bf


ആലപ്പുഴ: ജന്മിത്തവും ജാതീയതയുള്‍പ്പടെയുള്ള ആശയങ്ങളും സമൂഹത്തില്‍ ശക്തിപ്പെട്ടുവരുന്നതായും ജാതി പറയുന്നവരെ വര്‍ജ്ജിക്കാന്‍ നമുക്ക് കഴിയണമെന്നും പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍. ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' പ്രഖ്യാപനത്തിന്റെ നൂറാംവാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല സ്വാഗതസംഘ രൂപീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവര്‍ ജാതിയുടെ പേരുപറഞ്ഞ് കേരള മണ്ണില്‍ നിരങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരക്കാരെ വര്‍ജ്ജിക്കണം.
യൂറോപ്പില്‍ 16-ാം നൂറ്റാണ്ടില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍  കാലം ഏറെച്ചെന്നിട്ടും മങ്ങലേല്‍ക്കാതെ നിലനിന്നപ്പോള്‍  കേരളത്തിലെ നവോത്ഥാന മൂല്യങ്ങള്‍  50 വര്‍ഷം പോലും അതുപോലെ നിലനിന്നില്ല. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഉള്‍പ്പടെയുള്ളവര്‍ നേതൃത്വം കൊടുത്ത നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ അന്നത്തെ സാഹചര്യത്തില്‍ ചിന്തിക്കാനാവാത്ത മാറ്റങ്ങള്‍ വരുത്തി.
ഗുരുവായൂര്‍ സത്യഗ്രഹവും വൈക്കം ക്ഷേത്രത്തിന്‍ മുന്നില്‍ വഴിനടക്കാനായി നടത്തിയ സമരവും അന്നത്തെ സാമൂഹിക പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു. ഗുരുവായൂരിലെ സമരത്തില്‍ പി. കൃഷ്ണപിള്ളയുള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇന്ന് ജാതിയും മതവും പണവും സാധാരണക്കാരെ പരിഭ്രാന്തിയിലാക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ വേണം ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്റെ പ്രസക്തി. നവോത്ഥാന കാലത്തിന്റെ മൂല്യങ്ങളെ ഭരണഘടനാപരമായ  അവകാശങ്ങളുടെ ഭാഗമായി പറഞ്ഞാല്‍ പോലും എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വിവിധ മേഖലകളില്‍പ്പെട്ടവര്‍ നവോത്ഥാന മൂല്യങ്ങള്‍ക്കായി രംഗത്ത് വന്നു. വി.ടി. ഭട്ടതിരിപ്പാട്, തകഴി, ബഷീര്‍, ഇ.എം.എസ്., കേശവദേവ്, തോപ്പില്‍ ഭാസി തുടങ്ങി സാഹിത്യരംഗത്തും കാലരംഗത്തുമുള്ളവര്‍ സാമൂഹിക വിപ്ലവത്തിന് മുന്നില്‍ നടന്നതായി മന്ത്രി പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ അഡ്വ.എ.എം. ആരിഫ്, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ, പബ്ലിക് റിലേഷന്‍സ് വകുപ്പ് എറണാകുളം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രജിത്ത് കാരിക്കല്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാ സനല്‍ കുമാര്‍, എ.ഡി.എം. എം.കെ. കബീര്‍, ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്റെ പ്രതിനിധി മധു, തോമസ് ചാണ്ടി എം.എല്‍.എ.യുടെ പ്രതിനിധി തങ്കച്ചന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍ പിള്ള, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  27 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  35 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  5 hours ago