HOME
DETAILS

'സര്‍ബത്ത് ജിഹാദ്' വിഷം വമിച്ച് വീണ്ടും ബാബ രാംദേവ് 

  
Farzana
April 10 2025 | 06:04 AM

Baba Ramdev Sparks Outrage with Sharbat Jihad Remark Targets Muslim Institutions

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശവുമായി യോഗ ഗുരു ബാബ രാംദേവ് വീണ്ടും. സര്‍ബത്ത് ജിഹാദ് എന്ന പദം ഉപയോഗിച്ചാണ് രാംദേവ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സര്‍ബത്ത് വില്‍ക്കുന്ന പണമുപയോഗിച്ച് പള്ളികളും മദ്രസകളും നിര്‍മിക്കുകയാണെന്നാണ് യോഗ ഗുരു പറയുന്നത്. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു സംഭവം.

പ്രചാരണത്തിന്റെ വീഡിയോ ഇയാള്‍ പതഞ്ജലി പ്രൊഡക്ട്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളേയും കുടുംബത്തേയും സര്‍ബത്ത് ജിഹാദിന്റെ ഭാഗമായി വില്‍ക്കുന്ന വിഷ ഉല്‍പന്നങ്ങളില്‍ നിന്നും സംരക്ഷിക്കൂ. പതഞ്ജലിയുടെ സര്‍ബത്തും ജ്യൂസും മാത്രം ഉപയോഗിക്കൂ രാംദേവിന്റെ വിഡിയോയില്‍ പറയുന്നു. 

സോഫ്റ്റ് ഡ്രിങ്കുകളെ കുറിച്ചും വിഷലിപ്തമായ പരാമര്‍ശങ്ങള്‍ രാംദേവ് നടത്തുന്നുണ്ട്. വേനല്‍ക്കാലത്ത് ആളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വില്‍ക്കുന്നുവെന്ന് ആരോപിക്കുന്ന രാംദേവ് ടോയ്‌ലറ്റ് ക്ലീനറുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നതെന്നും പറയുന്നു. ഒരു പ്രത്യേക കമ്പനിയുടെ പേര് പറഞ്ഞ് അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് മദ്രസകള്‍ക്കും പള്ളികള്‍ക്കും പണം നല്‍കുന്നതിന് തുല്യമാണെന്നും രാംദേവ് പറയുന്നുണ്ട്. 

പതഞ്ജലിയുടെ റോസ് സര്‍ബത്ത് വില്‍പനയിലൂടെ ലഭിക്കുന്ന പണം ഗുരുകുലങ്ങള്‍, ആചാര്യകുലത്തിനും പതഞ്ജലി യൂനിവേഴ്‌സിറ്റിക്കും ഭാരതീയ ശിക്ഷ ബോര്‍ഡിനുമാണ് നല്‍കുന്നതെന്നും രാംദേവ് അവകാശപ്പെടുന്നു.

 

Yoga guru Baba Ramdev faces backlash after alleging that proceeds from soft drink sales fund mosques and madrasas, coining the term 'Sharbat Jihad'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  4 hours ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  4 hours ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  4 hours ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  5 hours ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  5 hours ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  5 hours ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  5 hours ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  5 hours ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  6 hours ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  6 hours ago