ചികിത്സക്കായി ഡി അഡിക്ഷൻ സെന്ററിലെത്തിയ യുവാവ് മോതിരം വിഴുങ്ങി; ആശുപത്രിയിൽ എത്തിച്ചപ്പോൾ ഓടി പുഴയിലേക്ക് ചാടി
മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരിൽ വിആർസി ഡി അഡിക്ഷൻ സെന്ററിൽ ചികിത്സക്കായി എത്തിയ യുവാവ് മോതിരം വിഴുങ്ങി. മോതിരം വിഴുങ്ങിയ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഈ സമയം യുവാവ് ഓടി പുഴയിൽ ചാടുകയായിരുന്നു. തുടർന്ന് പരുക്കേറ്റ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നോർത്ത് പറവൂർ സ്വദേശിയായ 26കാരനാണ് പുഴയിൽ ചാടിയത്. തിരൂരിൽ ചികിത്സക്ക് എത്തിയ യുവാവ് വഴിയിൽ വെച്ചാണ് മോതിരം വിഴുങ്ങിയതെന്നാണ് ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. തിരൂരിലെ സ്വകാര്യ ആശുപത്രിൽ നിന്നും യുവാവിനെ എക്സറേക്ക് വിധേയമാക്കുകയും മോതിരം കണ്ടെത്തുകയും ആയിരുന്നു.
യുവാവ് ഏറ്റിരിക്കടവ് പാലത്തിനു മുകളിൽ നിന്നായിരുന്നു പുഴയിലേക്ക് ചാടിയത്. തിരൂർ പൊന്നാനി പുഴയിലേക്കാണ് യുവാവ് എടുത്തു ചാടിയത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് യുവാവാവിനെ രക്ഷിക്കുകയായിരുന്നു.
A young man who came to a de-addiction center for treatment swallowed a ring when he was taken to the hospital he ran and jumped into the river
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."