HOME
DETAILS

പുതിയ ലോകത്തേക്ക് വഴി തുറന്ന് ഫ്യൂച്ചർ ഫെസ്റ്റിന് സമാപനം

  
Web Desk
April 13, 2025 | 2:41 PM

SKSSF Trend Future Ferst 2025 concluded grandly in Kozhikode

കോഴിക്കോട്: ഉന്നതപഠനവും കരിയർ വഴികളും പരിചയപ്പെടുത്തിയും ഉദ്യോഗാർത്ഥികൾക്ക് ജോലി സാധ്യത കാണിച്ചുകൊടുത്തും എസ്കെഎസ്എസ്എഫ് ട്രെൻഡ് ഫ്യൂച്ചർ ഫസ്റ്റ് 2025 പ്രൗഢോജ്വലമായി സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10000 കണക്കിന് ഉദ്യോഗാർത്ഥികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ഫെസ്റ്റിന്‍റെ ഭാഗമായി. 

ഗവൺമെൻ്റ് മേഖലയിലെ യൂണിഫോം ജോലികളെ ക്കുറിച്ച് പരിചയപ്പെടുത്തി രണ്ടാം ദിവസത്തെ സെഷൻ ആരംഭിച്ചു. എസ് കെ ബഷീർ നേതൃത്വം നൽകി. "എങ്ങനെ റെക്കോർഡ് ജേതാവാകാം" എന്ന സെഷന് ഗിന്നസ് റെക്കോർഡ് ജേതാവ് സത്താർ ആദൂർ നേതൃത്വം നൽകി. ഫ്യൂച്ചർ ഫ്രെയ്മിങ് സെഷൻ എസ് വി മുഹമ്മദലി,റഊഫ് എളേറ്റിൽ എന്നിവർ അവതരിപ്പിച്ചു. ഷാഹിദ് തിരുവള്ളൂർ ഐഐഎസ് സിവിൽ സർവ്വീസിനെ ക്കുറിച്ച് പരിചയപ്പെടുത്തി.

ഡോ എൻ എം മുസമ്മിൽ എങ്ങനെ മികച്ച ഗവേഷകനാകാം എന്ന വിഷയത്തിൽ സംവദിച്ചു. കേന്ദ്ര ഗവൺമെൻ്റ് ജോലി സാധ്യതകളെ ക്കുറിച്ച് സാദിഖ് ഗൂഡല്ലൂർ പരിചയപ്പെടുത്തി. വിദേശ പഠന സാധ്യതകളെ കുറിച്ച് ലൈഫ്സി മാനേജിങ് ഡയറക്ടർ അഡ്വ അംജദ് ഫൈസി അവതരിപ്പിച്ചു.

പരിശീലനം പൂർത്തിയാക്കിയ ട്രയിനർമാർക്കുള്ള കോൺവെക്കേഷൻ ഉദ്ഘാടനം സുപ്രഭാതം സി ഇ ഒ മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. ആശിഖ് കുഴിപ്പുറം അദ്ധ്യക്ഷത വഹിച്ചു. നിഷാദ് ചാലാട് സ്വാഗതം പറഞ്ഞു ഡോ റാഷിദ് ഗസ്സാലി പരിശീലനത്തിന് നേതൃത്വം നൽകി. ഷാഹിദ് തിരുവള്ളൂർ ഐ ഐ എസ് മുഖ്യാതിഥിയായി. സമസ്ത മാനേജർ മോയിൻകുട്ടി മാസ്റ്റർ,സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് മുബഷിർ തങ്ങൾ, ഷാഹുൽ ഹമീദ് മാസ്റ്റർ, ദേശീയ ജനറൽ സെക്രട്ടറി അസ്‌ലം ഫൈസി ബാംഗ്ലൂർ, ദേശീയ സെക്രട്ടറി ഉമ്മർ ഫാറൂഖ് കരിപ്പൂർ, ഒ പി എം അഷ്‌റഫ്‌ കുറ്റിക്കടവ്,റഹീം മാസ്റ്റർ ചുഴലി, പാട്ടും പറച്ചിലും സെഷൻ റഷീദ് മോങ്ങം അവതരിപ്പിച്ചു.

എസ്.എസ്.സി എങ്ങനെ എന്ന സെഷൻ സാദിഖ് നീലഗിരി നേതൃത്വം, നൽകി. ആപ്റ്റിട്യൂട് ടെസ്റ്റിന് ഷാഹുൽ പഴുനന നേതൃത്വം നൽകി. ഷിയാസ് ഹുദവി കാലിഗ്രാഫി പരിശീലനത്തിന് നേതൃത്വം നൽകി. അഷ്റഫ് മലയിൽ, ജിയാദ് എറണാകുളം, റഷീദ് കോടിയുറ, കാമിൽ ചോലമാട്, റിയാസ് തളിക്കര, റാഫി വയനാട്, സാദിഖ് നീലഗിരി, ഷാഫി ഒറ്റപ്പാലം, റഫീഖ് കന്മനം, മാലിക് ചെറുതുരുത്തി, എസ് കെ ബഷീർ, അംജദ് ആലപ്പുഴ, ജംഷീർ കാസർകോട്, സയ്യിദ് ഷിയാസ് തങ്ങൾ, മുഫ്‌ലിഹ് അരിമ്പ്ര, ഫർഹാൻ മില്ലത്ത് ഉമൈർ പള്ളത്ത്, ഷെരീഫ് നിസാമി തിരുവനന്തപുരം, ഹാഷിർ അബ്ദുല്ല തളിപ്പറമ്പ്, സിറാജ് പുത്തൂർ മഠം അഷ്റഫ് അണ്ടോണ, കൊട്ടില അബ്ദുള്ള ദാരിമി, അബൂബക്കർ സിദ്ദീഖ്, യഹിയ വെള്ളയിൽ, അറിയിക്കുക ഷറഫുദ്ദീൻ ഇങ്ങാമ്പുഴ, പി.സി ജാഫർ , ഫൈസൽ പുല്ലാളൂർ, ഫാരിസ് ദാരിമി, നൗഫൽ അഞ്ചചവടി, റഷാദ് മേലാറ്റൂർ, റമീസ്, സഫുവാൻ ആരിഫലി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു.

SKSSF Trend Future Ferst 2025 concluded grandly in Kozhikode, providing insights into higher education and career opportunities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago