HOME
DETAILS

മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു

  
Web Desk
April 15, 2025 | 4:37 AM

Tragic Elephant Attack in Athirappilly Claims Three Lives in Two Days

തൃശൂര്‍: അതിരപ്പിള്ളിയില്‍ മനുഷ്യജീവനെടുത്ത് വീണ്ടും കാട്ടാന. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല്‍ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അതിരിപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ഇവര്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. കുടിലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം ഉണ്ടായതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു.
ഗ്രാമവാസികള്‍ നടത്തിയ തെരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ പ്രദേശത്ത് മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. ഞായറാഴ്ച രാത്രി ആനയുടെ ആക്രമണത്തില്‍ ഇവിടെ ഒരു ആദിവാസി യുവാവ് മരിച്ചിരുന്നു. അടിച്ചില്‍തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. വനത്തില്‍നിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേന്‍ ശേഖരിച്ച് മടങ്ങുകയായിരുന്നു. വീടിന് 100 മീറ്റര്‍ മാത്രം അകലെ വെച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. നാട്ടുകാര്‍ സംഘടിച്ച് ആനയെ തുരത്തി ശേഷം നടത്തിയ തെരച്ചിലില്‍ സെബാസ്റ്റ്യന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് കുറിപ്പ്; ബിഎൽഒ ആത്മഹത്യ ചെയ്തു

National
  •  14 days ago
No Image

'ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ'; സ്വന്തം നേതാവിനെതിരെ പരാതി നൽകാൻ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

Kerala
  •  14 days ago
No Image

റാഞ്ചിയിലെ രാജാവ്, ലോകത്തിൽ രണ്ടാമൻ; ചരിത്രമെഴുതി കിങ് കോഹ്‌ലി

Cricket
  •  14 days ago
No Image

തിരുവനന്തപുരത്തെ റെക്കോർഡ് തകർക്കാതെ കോഹ്‌ലി; ഏഴെണ്ണവുമായി രണ്ടാമത്!

Cricket
  •  14 days ago
No Image

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്ത കാമുകനെ വെടിവെച്ച് കൊന്നു; മൃതദേഹത്തെ വിവാഹം ചെയ്ത് പ്രതികാരം തീർത്ത് കാമുകി

National
  •  14 days ago
No Image

സച്ചിനും ദ്രാവിഡും വീണു; ചരിത്രത്തിന്റെ കൊടുമുടിയിൽ രോഹിത്തും കോഹ്‌ലിയും

Cricket
  •  14 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം: 11 മരണം, 40-ലേറെ പേർക്ക് പരുക്ക്

Kerala
  •  14 days ago
No Image

'7000 സെഞ്ച്വറി' ക്രിക്കറ്റിൽ പുതു ചരിത്രം; റാഞ്ചിയിൽ ഇതിഹാസമായി കോഹ്‌ലി

Cricket
  •  14 days ago
No Image

പെൺകുട്ടി രക്ഷക്കായി നിലവിളിച്ചില്ല, പിടിവലിയുടെ അടയാളങ്ങളോ പരുക്കുകളോ ഇല്ല; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച 'മഥുര' ഇന്ന് പട്ടിണിയിൽ

Kerala
  •  14 days ago
No Image

വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

uae
  •  14 days ago