വേനലില്‍ ഉള്ളം തണുപ്പിക്കാന്‍ മാമ്പഴ സ്മൂത്തി കുടിക്കൂ...
പഴുത്ത മാങ്ങയും തേങ്ങയുമുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തണുപ്പുള്ള ഈ സ്മൂത്തി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കാം. തേങ്ങയും മാങ്ങയും ശരീരത്തിനു തണുപ്പ് നല്‍കുന്ന പഴങ്ങളാണ്. തൈരും തേങ്ങാപാലും വയറിനും നല്ലതാണ്. ഇത് ചര്‍മത്തിനും ഗുണം ചെയ്യുന്നു.
ചേരുവകള്‍
തേങ്ങാപാല്‍ -ഒന്നര കപ്പ്
മാമ്പഴം പഴുത്തത് - ഒരു കപ്പ്
തൈര് - തണുപ്പിച്ചത് മുക്കാല്‍ കപ്പ്

ശര്‍ക്കര/ തേന്‍ - രുചിക്കനുസരിച്ച്
ഐസ്‌ക്യൂബ്‌സ് - 6
ഏലയ്ക്കാപൊടി - കാല്‍ ടീസ്പൂണ്‍
തേങ്ങാകഷണങ്ങള്‍ - അലങ്കരിക്കാന്‍

ഉണ്ടാക്കുന്നവിധം
തൊലികളഞ്ഞ് കഷണങ്ങളാക്കിയ മാമ്പഴം ഒരു മിക്‌സിയുടെ ജാറിലേക്കിടുക. അതിലേക്കു തേങ്ങാപാല്‍, തൈര്, തേന്‍ എന്നിവയും ചേര്‍ക്കുക. ഇതിലേക്ക് ഐസ്‌ക്യൂബ്‌സ്, ഏലയ്ക്കാപൊടി എന്നിവയും ഇട്ട് നല്ല ക്രീമി പരുവത്തില്‍ അടിച്ചെടുക്കുക. ഇനി അടിപൊളി ഒരു സെര്‍വിങ് ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിനു മുകളില്‍ കൊത്തിയരിഞ്ഞ തേങ്ങാകഷ്ണങ്ങളോ പൊതിയോ ഇട്ട് അലങ്കരിക്കാം. അടിപൊളി സ്മൂത്തി റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."