HOME
DETAILS

കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്

  
Web Desk
April 16, 2025 | 12:55 PM

Kuwait Enters Final Phase of Womens Military Recruitment

കുവൈത്ത് സിറ്റി: സൈന്യത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി കുവൈത്തിലെ ഒരു മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു.

സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ സബാഹ് ജാബര്‍ അല്‍ അഹമ്മദ് ദിവസങ്ങള്‍ക്കു മുമ്പ് സൈനിക കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സൈന്യത്തിലെ വിവിധ റാങ്കുകളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമപരവും ഭരണപരവുമായ വശങ്ങളും സ്ത്രീകള്‍ക്ക് അവരുടെ കര്‍ത്തവ്യങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം നല്‍കേണ്ടതിന്റെ പ്രാധാന്യവും യോഗം പരിശോധിച്ചു.

'കുവൈത്ത് സൈന്യത്തില്‍ നടപ്പാക്കുന്ന ആധുനികവല്‍ക്കരണത്തിന്റെയും വികസനത്തിന്റെയും ചട്ടക്കൂടിനുള്ളിലാണ് ഈ നടപടി,' മേജര്‍ ജനറല്‍ സബാഹ് പറഞ്ഞതായി സൈന്യം ഉദ്ധരിച്ചു. വിവിധ സൈനിക മേഖലകളില്‍ കുവൈത്തി സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഗുണപരമായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. 

'പദ്ധതി അതിന്റെ അന്തിമ ഘട്ടത്തിലാണ്, അതിന്റെ നടത്തിപ്പിനുള്ള തയ്യാറെടുപ്പിലാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021-ല്‍, കുവൈത്തിന്റെ അന്നത്തെ പ്രതിരോധ മന്ത്രി ഹമദ് ജാബര്‍ അല്‍ സബാഹ്, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കുവൈത്തി വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്ത്രീകളുടെ തൊഴില്‍ സിവിലിയന്‍ ജോലികളിലേക്ക് പരിമിതപ്പെടുത്തിയ ഉത്തരവ് പ്രകാരം മെഡിക്കല്‍, സൈനിക സഹായ സേവനങ്ങളില്‍ ജോലി ചെയ്യാമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്.

Kuwait has entered the final stage of its women's military recruitment process, marking a significant step toward gender inclusion in the armed forces. Final selections and training preparations are underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  8 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  8 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  8 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  7 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  8 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  8 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  8 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  8 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  8 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  8 days ago