അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം
സുൽത്താൻ ബത്തേരി: അമ്പലവയലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന. അമ്പലവയൽ ദേവികുന്ന് കട്ടാശേരി കെ. വി റെജിമോൻ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വീടിനുള്ളിൽ നിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥർ വീടിന്റെ വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ നിലയിൽ റെജിമോൻ്റെ മൃതദേഹം കണ്ടെത്തിയത്.
ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന റെജിമോൻ്റെ മരണം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. തുടർ നടപടികൾ സ്വീകരിച്ച പൊലിസ്, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെ കുറിച്ച് കൂടുതൽ വ്യക്തമാകുകയുള്ളൂ.
A middle-aged man was found dead in his house in Ambalavayal; the body was in a decomposed state, suggesting it had been there for several days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."