കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കൊല്ലം: കൊല്ലം കൊട്ടിയം ദേശീയപാതയിൽ റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ജില്ലാ പൊലിസ് മേധാവി കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊട്ടിയം ടൗണിലും ദേശീയപാതയിലും ഉണ്ടാകാൻ സാധ്യതയുള്ള വാഹനത്തിരക്ക് കണക്കിലെടുത്താണ് നടപടി.
ദേശീയപാതയുടെ നിർമ്മാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. അതേസമയം, ദേശീയപാത നിർമ്മാണത്തിൽ അഴിമതിയും അനാസ്ഥയുമാണ് സംഭവിച്ചതെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു.
ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങൾ
1. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾക്ക്:
ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്‌നറുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് ഭരണിക്കാവ്-കൊട്ടാരക്കര വഴി എം.സി. റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.
2. തിരുവനന്തപുരം ഭാഗത്തേക്കുള്ള മറ്റ് വാഹനങ്ങൾക്ക്:
ചവറയിൽ നിന്ന് ആൽത്തറമൂട് - കടവൂർ - കല്ലുംതാഴം - അയത്തിൽ- കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരുകയോ, അല്ലെങ്കിൽ കണ്ണനല്ലൂർ - മീയണ്ണൂർ - കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരുകയോ ചെയ്യാം.
3. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്:
കൊല്ലത്തുനിന്ന് പോകുന്ന വാഹനങ്ങൾ അയത്തിൽ-കണ്ണനല്ലൂർ - കട്ടച്ചൽ - ചാത്തന്നൂർ വഴി ദേശീയപാതയിലൂടെ കടന്നുപോകാം.
4. തിരുവന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് (തീരദേശ റോഡ്) പോകുന്ന വാഹനങ്ങൾക്ക്:
പാരിപ്പള്ളി - പരവൂർ - പൊഴിക്കര വഴിയാണ് യാത്ര തുടരേണ്ടത്.
Get the latest updates on the Kottiyam national highway sinking in Kollam. Local police have implemented traffic regulations and diversions to manage congestion. PWD Minister orders an urgent inquiry into the cause, with allegations of construction negligence. Major road collapse on NH 66 near Kollam. kollam natinal highwat collapse
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."