HOME
DETAILS

ഐസിയുവില്‍ നഴ്‌സുമാര്‍ നോക്കി നില്‍ക്കെ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം;  പ്രതി പിടിയില്‍

  
April 19, 2025 | 5:12 AM

police arrest bihar native for medanta hospital air hostess case

ഛണ്ഡീഗഡ്: ഗുരുഗ്രാമില്‍ ഐസിയു വാര്‍ഡില്‍ എയര്‍ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേി ദീപക്കാണ് പിടിയിലായത്. സംഭവം നടന്ന മേദാന്ത ആശുപത്രിയിലെ ടെക്‌നീഷ്യന്‍ ജീവനക്കാരനായിരുന്നു ഇയാള്‍. അഞ്ച് മാസം മുന്‍പാണ് ദീപക് ജോലിയില്‍ പ്രവേശിച്ചതെന്ന് പൊലിസ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് മേദാന്ത ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന എയര്‍ ഹോസ്റ്റസിനെ പ്രതി പീഡിപ്പിച്ചത്. വെസ്റ്റ് ബംഗാളില്‍ നിന്ന് വര്‍ക്ക് ഷോപ്പിനായി നഗരത്തില്‍ എത്തിയതായിരുന്നു യുവതി. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ പൂളില്‍വെച്ച് ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഏപ്രില്‍ 13ന് ഡിസ്ചാര്‍ജ് ആയതിന് ശേഷം എയര്‍ ഹോസ്റ്റസ് ഭര്‍ത്താവിനോട് സംഭവത്തെക്കുറിച്ച് പറയുകയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. പീഡനം നടക്കുന്ന സമയം രണ്ട് നഴ്‌സുമാര്‍ ഐസിയുവില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നാണ് യുവതിയുടെ മൊഴി. ശാരീരിക അസ്വസ്ഥത കാരണം തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹരിയാനയിലെ തന്നെ പേരുകേട്ട സ്വകാര്യ ആശുപത്രികളിലൊന്നാണ് മേദാന്ത. കേസെടുത്ത പൊലിസ് പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടത്തിയിരുന്നു. 800 സിസിടിവി ദൃശ്യങ്ങളും, ആശുപത്രി ജീവനക്കാരുടെ മൊഴികളും പൊലിസ് പരിശോധിച്ചു. തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. 

Deepak from Bihar has been arrested in connection with the alleged rape of an air hostess in the ICU ward of a hospital in Gurugram. The incident took place at Medanta Hospital, where Deepak was working as a technician. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  2 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  2 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  2 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  2 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  2 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago