HOME
DETAILS

ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും അവന് ലോകകപ്പ് നേടാൻ സാധിച്ചില്ല: മെസി

  
April 20, 2025 | 5:15 AM

Lionel Messi talks about the extraordinary performances of French superstar Kylian Mbappe in the 2022 Qatar World Cup final

2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ നടത്തിയ അസാധാരണമായ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലയണൽ മെസി. ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും എംബാപ്പെക്ക് ലോക ചാമ്പ്യനാവാൻ സാധിച്ചില്ലെന്നാണ് മെസി പറഞ്ഞത്. 2014 ലോകകപ്പിൽ തനിക്കും ഇതുപോലെ സംഭവിച്ചുവെന്നും മെസി പറഞ്ഞു. 

''2018 ലോകകപ്പ് നേടാൻ കഴിഞ്ഞതിൽ എംബാപ്പെക്ക് ആശ്വസിക്കാം. 2022 ലോകകപ്പ് ഫൈനലിൽ അദ്ദേഹം നാല് ഗോളുകൾ നേടി എന്നിട്ടും ചാമ്പ്യനാകാൻ കഴിഞ്ഞില്ല. 2014ൽ എനിക്കും ഇതേ കാര്യമാണ് സംഭവിച്ചത്. അത് എന്നെ വേട്ടയാടിയിരുന്നു. ഇപ്പോൾ ചിന്തിക്കുമ്പോൾ എനിക്ക് തോന്നും രണ്ട് മത്സരങ്ങളും ജയിക്കാൻ കഴിയുമായിരുന്നെന്ന്'' സിമ്പിൾമെൻ്റെ ഫുട്‌ബോൾ മാഗസിന് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു. 

2022 ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയാണ് എംബാപ്പെ തിളങ്ങിയത്. മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലും ഫ്രാൻസിനായി താരം ലക്ഷ്യം കണ്ടിരുന്നു.  മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി തുല്യത പാലിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നു. മെസിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ഗോളുകളുടെ കരുത്തിലാണ് അർജന്റീന ലീഡ് നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടിക്കൊണ്ട് ഫ്രാൻസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരികയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ മുഴുവൻ സമയങ്ങളിൽ ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി തുല്യത സമനിലയിൽ ആവുകയായിരുന്നു. ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. അധിക സമയങ്ങളിൽ മെസി വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.

എന്നാൽ മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ഫ്രാൻസ് സമനില പിടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ 4-2 എന്ന സ്കോറിന് ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു മെസിയും സംഘവും നീണ്ട വർഷക്കാലത്തെ അർജന്റൈൻ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ലോകത്തിന്റെ നെറുകയിൽ എത്തിയത്. 

Lionel Messi talks about the extraordinary performances of French superstar Kylian Mbappe in the 2022 Qatar World Cup final



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  10 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  10 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  10 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  10 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  10 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  10 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  10 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  10 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  10 days ago