HOME
DETAILS

കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി

  
Ajay
April 20 2025 | 16:04 PM

Beef Stall Inspections in Kozhikode After Allegations of Bull Meat Being Sold as Buffalo Meat

കോഴിക്കോട്: പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായുള്ള പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് സംഘവും ചേർന്ന് കോഴിക്കോട് കൂടരഞ്ഞിയിലെ ബീഫ് സ്റ്റാളുകളിൽ പരിശോധന നടത്തി. കൂടരഞ്ഞി അങ്ങാടിയിലെയും കരിങ്കുറ്റിയിലെയും മാംസവിൽപ്പന കേന്ദ്രങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

നാട്ടുക്കാർ നൽകിയ പരാതിയിൽ വ്യക്തത വരുത്തുന്നതിനായാണ് കൂട്ടായ പരിശോധന. കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന പ്രത്യേക സംഘം ഹെൽത്ത് ഇൻസ്‌പെക്ടർ സി. രാജീവന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

പരിശോധനയ്ക്കിടെ സ്റ്റാളുകളിൽ ഏത് മാംസമാണ് വില്‍ക്കുന്നതെന്ന് പ്രത്യേകം പ്രദര്‍ശിപ്പിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി. മാത്രമല്ല, ശുചിത്വം പാലിക്കാത്തതും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന കടകൾ അടച്ചുപൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്.

കുടുംബശ്രീയുടെയും നാട്ടുകാരുടെയും സംശയങ്ങൾക്കൊപ്പം, പൊതുജനാരോഗ്യം ഉറപ്പാക്കാനുള്ളതാണ് ഈ നടപടികൾ. അനധികൃതമായി മാംസം, മത്സ്യങ്ങൾ എന്നിവ വിൽക്കുന്ന കടകളിൽ പരിശോധന തുടരുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വ്യക്തമാക്കി.

Authorities in Kozhikode's Koodaranji region conducted inspections at beef stalls following complaints that bull meat was being sold as buffalo meat. A joint team from the health department and Koodaranji Grama Panchayat carried out the inspections in Koodaranji Angadi and Karinkutty areas. Stall owners were instructed to clearly label the type of meat being sold and maintain hygiene standards. Action was also initiated against shops operating without proper licenses. Further checks will continue, said Panchayat President Adarsh Joseph.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago