HOME
DETAILS

വിപുലീകരണം പ്രതിസന്ധിയിലായി; സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ അടച്ചുപൂട്ടി

  
Sudev
April 21 2025 | 02:04 AM

Expansion crisis Pallivasal the states first hydroelectric project shut down

തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ 37.5 മെഗാവാട്ടിന്റെ പള്ളിവാസൽ അടച്ചുപൂട്ടി. നിർമാണം പൂർത്തിയായ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പെൻസ്റ്റോക്ക് പഴയ പള്ളിവാസൽ പദ്ധതിയുടെ പെൻസ്റ്റോക്കുമായി ബന്ധിപ്പിക്കാൻ കഴിയാത്തതാണ് പ്രശ്‌നമായത്. ഇൻടേക് ഡിസൈനിലെ പാളിച്ച മൂലം വിപുലീകരണ പദ്ധതിയുടെ പെൻസ്റ്റോക്കിലേക്ക് ഫുൾ ലോഡ് ചെയ്യാനുള്ള വെള്ളം എത്താത്തത് പ്രതിസന്ധിയായി. 

1940 മാർച്ച് 19നാണ് പദ്ധതി കമ്മിഷൻ ചെയ്തത്. 85 വർഷം പഴക്കമുള്ള കാലഹരണപ്പെട്ട പെൻസ്റ്റോക്കുകൾ ഒഴിവാക്കി, പുതുതായി സ്ഥാപിച്ച പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പെൻസ്റ്റോക്കിൽ ബന്ധിപ്പിച്ചു ശേഷി കൂട്ടുകയായിരുന്നു ലക്ഷ്യം. ഇതിനായി 47.67 കോടി രൂപ മുടക്കി 430 മീറ്റർ നീളത്തിൽ 1600 മി.മീ വ്യാസമുള്ള പുതിയ പെൻസ്റ്റോക്ക് സ്ഥാപിച്ചെങ്കിലും വൈ പീസ് ഉപയോഗിച്ച് പുതിയ പദ്ധതിയിലേക്ക് ബന്ധിപ്പിച്ചില്ല. 

നാല് പെൻസ്റ്റോക്കുകൾ വഴിയാണ് ആർ.എ ഹെഡ് വർക്‌സ് ഡാമിൽനിന്നു പഴയ പള്ളിവാസൽ പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. 5 മെഗാവാട്ടിന്റെയും 7.5 മെഗാവാട്ടിന്റെയും മൂന്ന് വീതം ജനറേറ്ററുകളുടേതാണ് പദ്ധതി. ആദ്യഘട്ടത്തിൽ സ്ഥാപിച്ച 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്നത് രണ്ടു ചെറിയ പെൻസ്റ്റോക്കുകളിലൂടെയാണ്. മൂന്നാമത്തെ പെൻസ്റ്റോക്കിലൂടെ വെള്ളം എത്തുന്നത് 7.5 മെഗാവാട്ടിന്റേയും 5 മെഗാവാട്ടിന്റേയും രണ്ടു ജനറേറ്ററുകളിലേക്കാണ്. നാലാമത്തെ പെൻസ്റ്റോക്കാണ് ഏറ്റവും വലുത്, 7.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്കാണ് ഇതിലൂടെ വെള്ളം എത്തുന്നത്.

കൂടുതൽ ചോർച്ചയുള്ള രണ്ട് പെൻസ്റ്റോക്കുകളിലൂടെ വെള്ളമൊഴുക്ക് ഏതാനും വർഷങ്ങൾക്കു മുമ്പുതന്നെ പൂർണമായും നിർത്തിവച്ചിരുന്നു. അന്നുമുതൽ രണ്ട് ജനറേറ്ററുകൾ ഷട്ട്ഡൗണിലാണ്. നിലവിൽ 3,4 നമ്പർ ജനറേറ്ററുകളുടെ വാൽവിന് ശക്തമായ ചോർച്ചയുണ്ട്. വാൽവ് മാറ്റി സ്ഥാപിക്കണമെങ്കിൽ ബട്ടർഫ്‌ളൈ വാൽവ് അടയ്ക്കണം. ബട്ടർഫ്‌ളൈ വാൽവിനും ചോർച്ച കണ്ടെത്തിയിട്ടുണ്ട്. അഞ്ചാം നമ്പർ ജനറേറ്ററിനു ഗുരുതരമായ വിറയൽ അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാമാണ് കഴിഞ്ഞ 15 മുതൽ പദ്ധതി പൂർണമായും ഷട്ട് ഡൗൺ ചെയ്യാൻ കാരണം.

വർഷങ്ങളായി പള്ളിവാസൽ പദ്ധതിയിലെ ഉൽപാദനം താഴേക്കാണ്. വിവാദമായ ലാവ്‌ലിൻ നവീകരണത്തിൽ ഉൾപ്പെട്ട പദ്ധതിയാണിത്. നവീകരണത്തിന്റെ പേരിൽ എസ്.എൻ.സി. ലാവ്‌ലിൻ കമ്പനി കോടികൾ തട്ടിയെടുത്തെങ്കിലും ഒരു യൂനിറ്റ് വൈദ്യുതി പോലും അധികം ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഉദ്ഘാടനം വീണ്ടും മാറ്റി

രണ്ടു പതിറ്റാണ്ട് കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം വീണ്ടും മാറ്റി. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ വർഷത്തെ കേരളപ്പിറവി ദിനത്തിൽ നടക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. 

ഏപ്രിൽ 15ന് മുഖ്യമന്ത്രി കമ്മിഷൻ ചെയ്യുമെന്നാണ് പിന്നീട് അറിയിച്ചത്. സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയുമായി 28 ന് മുഖ്യമന്ത്രി ജില്ലയിൽ എത്തുമ്പോൾ ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു അടുത്ത തീരുമാനം. എന്നാൽ ഇതെല്ലാം മാറ്റിവയ്ക്കുകയായിരുന്നു.

Expansion crisis Pallivasal the states first hydroelectric project shut down



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 days ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 days ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 days ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 days ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 days ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 days ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 days ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 days ago