HOME
DETAILS

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് 20688 പേരെ

  
April 21, 2025 | 6:40 AM

Saudi Arabia Arrests Over 20000 for Residency and Labor Law Violations

സഊദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 20,688 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2025 ഏപ്രില്‍ 10 മുതല്‍ 16 വരെയുള്ള കാലയളവില്‍ നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഈ നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇതില്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിന് 12,372 പേര്‍ അറസ്റ്റിലായി. 3,566 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും, 4,750 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും പൊലിസിന്റെ പിടിയിലായി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും നടന്ന ഈ ഓപ്പറേഷനില്‍ അനധികൃത തൊഴിലാളികള്‍, കുടിയേറ്റക്കാര്‍, വീസ നിയമങ്ങള്‍ ലംഘിച്ചവര്‍ എന്നിവരെ തിരിച്ചറിഞ്ഞു.

നിയമലംഘകരെ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള്‍ നടത്തി വരികയാണ്. ഇത്തരം കേസുകള്‍ അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങളോട് മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിവരങ്ങള്‍ അറിയിക്കുന്നതിനാി മക്ക, റിയാദ് പ്രദേശങ്ങളിലുള്ളവര്‍ക്ക് 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് 999 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. നിയമലംഘകരെ തിരിച്ചറിയുന്നതിനായി സുരക്ഷാ യൂണിറ്റുകള്‍ കര്‍ശനമായ നടപടികള്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Saudi authorities have arrested 20,688 individuals for violating residency, labor, and border security laws between April 10-16, 2025. The breakdown includes 12,372 residency law violators, 4,750 attempting illegal border crossings, and 3,566 labor law offenders. Those facilitating these violations face severe penalties, including up to 15 years in prison and fines of SR1 million. The Ministry of Interior urges citizens to report infractions by calling designated numbers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ശബരിനാഥന്‍, മത്സരിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  3 days ago
No Image

നിരന്തര അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

Kerala
  •  3 days ago
No Image

'ആര്‍.എസ്.എസിലെ പത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് പറയാമോ' മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാര്‍ഗെ

National
  •  3 days ago
No Image

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ്  ഭരണകൂടം

International
  •  3 days ago
No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  3 days ago
No Image

യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ

International
  •  3 days ago
No Image

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബി.ജെ.പി നേതാവിന് ജാമ്യം നല്‍കിയതിനെതിരെ പ്രതിഷേധിച്ച അതിജീവിതക്ക് നേരെ പൊലിസ് അതിക്രമം, റോഡില്‍ വലിച്ചിഴച്ചു

National
  •  3 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  3 days ago
No Image

കടുത്ത അതൃപ്തിയില്‍ ദീപ്തി മേരി വര്‍ഗീസ്, പിന്തുണച്ചത് നാല് പേര്‍ മാത്രം; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  3 days ago
No Image

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു, ഡ്രൈവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്തു

Kerala
  •  3 days ago