പ്രാര്‍ഥനാ സംഗമം നടത്തി
എരമല്ലൂര്‍: കുളത്തില്‍ മുങ്ങിമരിച്ച മുഹമ്മദ് ഫയാസിനും തൗഫീക്ക് റഹ്മാനുമായി മന്ഹജൂല് ഇസ്ലാം മദ്റസയില്‍ പ്രാര്‍ത്ഥനാസംഗമം നടത്തി.
വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായമെത്തിക്കണമെന്ന് മുഖ്യമന്ത്രിക്കും കെ.സി.വേണുഗോപാല്‍ എം.പി.ക്കും, എ.എം. ആരിഫ് എം.എല്‍.എ യ്ക്കും അയച്ച ഫാക്സ് സന്ദേശത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.എ.ഷിഹാബുദീന്‍ മുസ്ലിയാര് അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റ്റി.എച്ച്. ജഅ്ഫര്‍ മൗലവി പ്രാര്‍ത്ഥന നടത്തി.
വര്‍ക്കിംഗ് സെക്രട്ടറി കെ.ബഷീര്‍ മൗലവി, എന്‍.ബി. നാസറുദ്ദീന്‍ മൗലവി, ചന്തിരൂര്‍ റേഞ്ച് പ്രതിനിധികളായ ഹസന്‍സഖാഫി, സുലൈമാന്‍ ദാരിമി, സെയ്തുമുഹമ്മദ് അല്‍ഖാസിമി, അബ്ദുള്‍ ഹക്കീം മുസ്ലിയാര്, അബുബക്കര്‍ ബാഖവി, കെ.പി. അബ്ദുല്ല മുസ്ലിയാര്, മന്ഹജൂള് ഇസ്ലാം മദ്റസ മാനേജര്‍ ഷിഹാബുദീന്‍, മദ്റസ സെക്രട്ടറി സക്കീര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."