HOME
DETAILS

പഹല്‍ഗാം: ഭീകരര്‍ക്കായി തിരച്ചില്‍, ചോരക്കളമായി മിനി സ്വിറ്റ്‌സര്‍ലന്‍ഡ്, സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി | Pahalgam Terror Attack

  
Muqthar
April 23 2025 | 00:04 AM

PM Modi Cuts Short Saudi Trip After Pahalgam Attack Leaves For India

ശ്രീനഗര്‍: റിസോര്‍ട്ട് നഗരമായി അറിയപ്പെടുന്ന പഹല്‍ഗാമില്‍നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാറനിലാണ് രാജ്യത്തെ നടുക്കി ഒരിടവേളയ്ക്കു ശേഷം 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍വനങ്ങളും കുന്നിന്‍ചെരുവുകളും ചുറ്റപ്പെട്ട വിശാല പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ പുല്‍മേടുള്ള സ്ഥലത്താണ് വെടിവയ്പുണ്ടായത്. വിദേശികളുള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷകവുമാണ് ഇവിടം. മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണ് പ്രാദേശിക വിളിപ്പേര്. പുല്‍മേട്ടില്‍ ഇരുന്ന് വിശ്രമിക്കലും ഭക്ഷണവും കഴിക്കലും പതിവുകാഴ്ചയാണ്. അടുത്ത് തന്നെ കുതിര സവാരിക്കുള്ള സൗകര്യവുമുണ്ട്.

അനന്തനാഗ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ പഹല്‍ഗാമിലുള്ള ബൈസാറനില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ സൈനികവേഷത്തിലെത്തിയ ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് സൈന്യം അറിയിച്ചു.

വിനോദ സഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ കൂട്ടത്തോടെ വെടിയുതിര്‍ക്കുകയായിരുന്നു. പൊടുന്നനെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. പിന്നീട് സൈന്യമാണ് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. മണിക്കൂറുകള്‍ക്കകം തന്നെ പ്രദേശം സൈന്യം വളഞ്ഞു.

ജമ്മു കശ്മിരിന് ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേകാവകാശം സംബന്ധിച്ച 370ാം വകുപ്പ് 2019ല്‍ റദ്ദാക്കിയശേഷം താഴ് വരയില്‍ നടക്കുന്ന വലിയ ഭീകരാക്രമണമാണിത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തി ഇന്ത്യയില്‍ കഴിയുന്നതിനിടെയാണ് ആക്രമണം.

അമിത്ഷാ കശ്മിരില്‍

സംഭവം നടക്കുമ്പോള്‍ സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സംസാരിച്ചു. പിന്നാലെ അമിത്ഷാ പഹല്‍ഗാമിലെത്തി. രാജ്ഭവനില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തി. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, സി.ആര്‍.പി.എഫ് ഡരക്ടര്‍ ജനറല്‍, ജമ്മു കശ്മിര്‍ പൊലിസ് മേധാവി, സൈനിക വക്താവ് സംബന്ധിച്ചു. സംഭവത്തെത്തുടര്‍ന്ന് മോദി സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ പ്രകാരം ഇന്ന് രാത്രിയാണ് മോദി മടങ്ങേണ്ടത്. എന്നാല്‍ അതിന് മുമ്പ് തന്നെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 

ഏറ്റെടുത്ത് ടി.ആര്‍.എഫ്

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്) എന്ന നിരോധിത സംഘടന രംഗത്തുവന്നു. 2023 ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം ടി.ആര്‍.എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു. നിലവില്‍ പ്രദേശ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭീകരര്‍ രക്ഷപ്പെടുന്നത് തടയാന്‍ സൈന്യം ശക്തമായ നടപടികളെടുക്കുന്നുണ്ട്.

സ്ഥലം ചോദിച്ച് വെടിവയ്പ്

വിനോദ സഞ്ചാരികളില്‍ ചിലര്‍ വിശ്രമിക്കുകയും ലഘുഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സമയത്ത് സൈനിക വേഷത്തിലാണ് അക്രമികള്‍ എത്തിയത്. സൈനിക യൂനിഫോമണിഞ്ഞ് തോക്കുമായി എത്തിയതിനാല്‍ ടൂറിസ്റ്റുകളാരും അക്രമികളെ പെട്ടെന്ന് സംശയിച്ചില്ല. ആള്‍ക്കൂട്ടത്തിനടുത്തെത്തി സ്ഥലം ചോദിച്ചാണ് ആക്രമണം തുടങ്ങിയത്. വളരെ അടുത്ത് നിന്നാണ് ഭീകരര്‍ വെടിവച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിനുശേഷം ഭീകരര്‍ ഓടിമറഞ്ഞു.

മരിച്ചവരില്‍ രണ്ട് വിദേശികളും ഒരു മലയാളിയും 

മരിച്ചവരില്‍ രണ്ട് വിദേശികളും കേരളം, രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ സ്വദേശികളും ഉള്‍പ്പെടും. കൊച്ചി ഇടപ്പള്ളി സ്വദേശി നാവിക ഉദ്യോഗസ്ഥനായ രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ട മലയാളി. 


PM Modi Cuts Short Saudi Trip After Pahalgam Attack Leaves For India



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  10 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  10 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  10 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  10 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  10 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  10 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 days ago