HOME
DETAILS

പഹൽഗാം ഭീകരാക്രമണം: ഐക്യത്തോടെ നിന്ന് ഭീകരതയെ തോൽപ്പിക്കണം - രാഹുൽ ഗാന്ധി

  
Web Desk
April 25 2025 | 11:04 AM

Pahalgam Tourist Attack Stand United to Defeat Terrorism - Rahul Gandhi

 

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ ആക്രമണത്തിന്റെ ലക്ഷ്യം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും, ഭീകരതയെ എന്നെന്നേക്കുമായി പരാജയപ്പെടുത്താൻ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം ശ്രീനഗറിൽ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ലുള്ളയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.  

ഇന്ന് രാവിലെ ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധി, ബദാമിബാഗ് കന്റോൺമെന്റിലെ സൈനിക ആശുപത്രിയായ 92 ബേസ് ഹോസ്പിറ്റൽ സന്ദർശിച്ച് പരിക്കേറ്റ വിനോദസഞ്ചാരികളെ കണ്ടു. തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. വ്യാപാര പ്രതിനിധികൾ, വിദ്യാർത്ഥി നേതാക്കൾ, ടൂറിസം മേഖലയിലെ പ്രമുഖർ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി.

കശ്മീരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നിന്നുള്ള സഹോദരീസഹോദരന്മാരെ ആക്രമിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്. ഈ നീചമായ പ്രവൃത്തിക്കെതിരെ നാം ഒന്നിച്ച് നിന്ന് പോരാടണം. ഭീകരതയെ എന്നെന്നേക്കുമായി തോൽപ്പിക്കാൻ ഐക്യം അത്യാവശ്യമാണ്," രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലഫ്റ്റനന്റ് ഗവർണർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംഭവത്തിന്റെ വിശദാംശങ്ങൾ അവർ തന്നെ അറിയിച്ചതായും, കോൺഗ്രസ് പാർട്ടിയും താനും അവർക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇത് ഒരു ഭീകര ദുരന്തമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനും സഹായിക്കാനുമാണ് ഞാൻ ഇവിടെ എത്തിയത്. ജമ്മു കശ്മീരിലെ ജനങ്ങൾ ഈ ഭയാനക പ്രവൃത്തിയെ ശക്തമായി അപലപിച്ചിട്ടുണ്ട്. അവർ രാജ്യത്തിന് പൂർണ പിന്തുണ നൽകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി വൈകുന്നേരം മാധ്യമപ്രവർത്തകരുമായി വീണ്ടും സംവദിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ചൊവ്വാഴ്ചയാണ് തെക്കൻ കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  19 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  20 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  20 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  20 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  20 hours ago
No Image

നിപ; 11 ഫലങ്ങള്‍ കൂടി നെഗറ്റീവ്; പുതുതായി 18 പേര്‍ സമ്പര്‍ക്ക പട്ടികയില്‍; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

Kerala
  •  21 hours ago
No Image

പെറോട്ടയും ബീഫും ചെറുപ്പക്കാരില്‍ കാന്‍സര്‍ ഭീഷണിയാകുന്നു; ഭക്ഷണശീലങ്ങളില്‍ ജാഗ്രത ആവശ്യമാണ്

Food
  •  21 hours ago
No Image

പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; രണ്ട് പേര്‍ കൂടി അറസ്റ്റില്‍ 

National
  •  21 hours ago
No Image

ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്

qatar
  •  21 hours ago
No Image

ഓപ്പറേഷൻ സിന്ദൂര്‍; തീവ്രവാദത്തെ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ കർശന നടപടി; വിശദീകരിച്ച് സേന

National
  •  21 hours ago