വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫിസില്‍ തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫിസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുഖ്യമന്ത്രിയുടെ ഉപദേശം ഉദ്യോഗസ്ഥര്‍ക്ക്. പൊതുമേഖലാസ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കക്കുയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
മനുഷ്യര്‍ക്ക് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുമെന്നും അത് സ്വാഭാവികമാണെന്നും അവയെ സംഘര്‍ഷങ്ങളായിത്തന്നെ കണ്ട് മാറ്റിനിര്‍ത്തണമെന്നും ഇത്തരം വിഷയങ്ങള്‍ ഓഫിസില്‍ വന്നു തീര്‍ക്കാന്‍ ശ്രമിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
തങ്ങളുടെ സ്ഥാപനത്തിന്റെ അഭിവൃദ്ധി എല്ലാ ജീവനക്കാരുടെയും ചുമതലയാണ്. സ്ഥാപന മേധാവിമാര്‍ക്ക് ഇതിനുള്ള ഉത്തരവാദിത്തമുണ്ട്. എത്ര കഴിവുള്ളവരെങ്കിലും മേധാവിമാര്‍ തനിച്ച് പ്രവര്‍ത്തിച്ചാല്‍ സ്ഥാപനം വളരില്ല. അതിന് കൂട്ടായ പരിശ്രമം തന്നെ ആവശ്യമാണ്. നേരത്തേ നഷ്ടത്തിലായിരുന്ന കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ ശരിയായ പാതയില്‍ മുന്നേറുകയാണെന്നും ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ മികവില്‍ താഴോട്ട് പോകുന്ന നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശില്‍പശാലയുടെ സമാപനയോഗത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനായി. നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ 'ഹോപ്' ചടങ്ങില്‍ മുഖ്യമന്ത്രിക്കു സമ്മാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, വ്യവസായ വകുപ്പ് ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ്, ആസൂത്രണ സാമ്പത്തിക വകുപ്പ് അണ്ടര്‍ സെക്രട്ടറി എ.കെ സുദര്‍ശനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."