HOME
DETAILS

പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ് 

  
Web Desk
April 26 2025 | 10:04 AM

police have confirmed there is no mystery surrounding the incident infront of bjp leader shobha surendran house

തൃശൂർ: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിയത് പടക്കമാണെന്നും, സംഭവത്തില്‍ ദുരൂഹതയില്ലെന്നും പൊലിസ്. നാട്ടുകാരായ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് പടക്കം പൊട്ടിച്ചത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്ന് യുവാക്കള്‍ മൊഴി നല്‍കി. 

സ്വന്തം വീടിന് മുന്നിലാണ് ഇവര്‍ പടക്കം പൊട്ടിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ പൊലിസ് എത്തിയതോടെ ഇവര്‍ പേടിച്ച് മാറി നില്‍ക്കുകയായിരുന്നു. ബിജെപി സംഭവത്തില്‍ ദുരൂഹത ആരംഭിച്ചതോടെ കാര്യം കൂടുതല്‍ ഗൗരവകരമായി. പിന്നാലെയാണ് പടക്കമാണ് പൊട്ടിച്ചതെന്ന് യുവാക്കള്‍ മൊഴി നല്‍കിയത്. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് ഇവരെ വെറുതെവിടും.

ശോഭ സുരേന്ദ്രന്റെ അയ്യന്തോളിയിലെ വീടിന് മുന്നില്‍ പൊട്ടിത്തെറി നടന്നെന്ന് പരാതി ലഭിച്ചിരുന്നു. രാത്രിയില്‍ തന്റെ വാഹനം പുറത്ത് പോയതിന് പിന്നാലെ വീടിന് മുന്നിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടെന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ഇത് തനിക്ക് നേരെ നടന്ന ആക്രമണമാണെന്നും, സംഭവത്തിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണമെന്നും ശോഭ പറഞ്ഞിരുന്നു. ബൈക്കിലെത്തിയ നാലുപേര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്നാണ് ആരോപണം. 

പിന്നാലെ തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലിസ് നിര്‍ദേശം നല്‍കിയിരുന്നു.

police have confirmed there is no mystery surrounding the incident infront of bjp leader shobha surendran house



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  8 hours ago
No Image

രാത്രി വെളുത്തപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങി; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് സഹായഹസ്തം നീട്ടിയത് ലെബനന്‍ സ്വദേശികള്‍

uae
  •  9 hours ago
No Image

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

Kerala
  •  9 hours ago
No Image

മകളുടെ കരള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മടങ്ങി; ചലചിത്ര താരം വിഷ്ണു പ്രസാദ് അന്തരിച്ചു, മരണം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ   

Kerala
  •  9 hours ago
No Image

പട്ടിണിക്കിട്ടും മിസൈല്‍ വര്‍ഷിച്ചും കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 31 ലേറെ മനുഷ്യരെ

International
  •  10 hours ago
No Image

കുവൈത്തിലെ നഴ്‌സ് ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് റിപ്പോര്‍ട്ട്

Kuwait
  •  11 hours ago
No Image

മലപ്പുറത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

Kerala
  •  11 hours ago
No Image

ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലും കനത്ത മഴയും; നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

National
  •  11 hours ago
No Image

വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം

Kerala
  •  12 hours ago
No Image

മംഗളുരുവില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് ആറംഗ സംഘം

National
  •  12 hours ago