HOME
DETAILS

വേനല്‍ക്കാല വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കി ഒമാന്‍; പ്രവാസികള്‍ക്കും നേട്ടം

  
May 02 2025 | 08:05 AM

Oman Announces Summer Electricity Discounts Expatriates Also to Benefit

മസ്‌കത്ത്: 2025 മെയ് മാസം മുതല്‍ ഓഗ്‌സ്റ്റ് വരെയുള്ള വേനല്‍ക്കാല സീസണില്‍ വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് അതോറിറ്റി ഫോര്‍ പബ്ലിക് റെഗുലേഷന്‍ അറിയിച്ചു.

വേനല്‍ക്കാലത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകതയ്ക്കിടെ സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ബേസിക് റെസിഡന്‍ഷ്യല്‍ അക്കൗണ്ട് ഉടമകള്‍ക്ക് കിഴിവുകള്‍ ബാധകമാകും. പ്രതിമാസ ഉപഭോഗത്തെ അടിസ്ഥാനമാക്കി നിരക്കുകള്‍ വ്യത്യാസപ്പെടും:

മെയ് 2025:

  • 0-4,000 KWh: 15% കിഴിവ്
  • 4,001-6,000 KWh: 10% കിഴിവ്
  • 6,001 KWh ന് മുകളില്‍: 5% കിഴിവ്

2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ:

  • 0-4,000 കിലോവാട്ട് മണിക്കൂര്‍: 20%
  • 4,001-6,000 കിലോവാട്ട്/മണിക്കൂര്‍: 15%
  • 6,001 KWh ന് മുകളില്‍: 10%

ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി വേനല്‍ക്കാലത്ത് അടിസ്ഥാന അക്കൗണ്ടുകള്‍ക്കുള്ള വൈദ്യുതി സേവനങ്ങള്‍ വിച്ഛേദിക്കരുതെന്ന് APSR ലൈസന്‍സുള്ള യൂട്ടിലിറ്റി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ബില്‍ പേയ്മെന്റുകളുടെ കാലാവധി നീട്ടാനുള്ള ഓപ്ഷനും താമസക്കാര്‍ക്ക് ഉണ്ടായിരിക്കും.

വേനല്‍കാലത്ത് സേവനം ഉറപ്പാക്കുകയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.

The Government of Oman has introduced discounted electricity rates for the summer season, providing relief to both citizens and expatriates amid rising temperatures and power usage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു 

Kerala
  •  16 hours ago
No Image

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

Kerala
  •  16 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക: സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്

Kerala
  •  17 hours ago
No Image

ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്‌ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം

Cricket
  •  18 hours ago
No Image

രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

Cricket
  •  18 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ

Kerala
  •  19 hours ago
No Image

വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ

bahrain
  •  19 hours ago
No Image

അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

International
  •  19 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ് 

Kerala
  •  19 hours ago
No Image

മെഡിക്കൽ കോളേജിൽ പുക; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നി​ഗമനം

Kerala
  •  19 hours ago