HOME
DETAILS

പഹൽഗാം ഭീകരാക്രമണം; ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന ഏഷ്യ കപ്പും റദ്ദാക്കിയേക്കും

  
Sudev
May 02 2025 | 14:05 PM

Pahalgam terror attack Asia Cup where India-Pakistan clash is to be held may also be cancelled

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നിലനിൽക്കുന്ന ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്ക് പിന്നാലെ ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റ് മാറ്റിവെക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഈ സമയങ്ങളിൽ അനുയോജ്യമല്ലെന്ന് സർക്കാർ കരുതുന്നതിനാൽ ഈ ടൂർണമെന്റ് മാറ്റിവെക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം സെപ്റ്റംബറിലാണ്‌ ഏഷ്യ കപ്പ് നടക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ടൂർണമെന്റ് നടക്കുന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. ടൂർണമെന്റ് ഇന്ത്യയിൽ ആയിരിക്കും നടക്കുകയെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഇതിൽ മാറ്റം വരുകയും ഒരു നിഷ്പക്ഷ വേദിയിലായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

ഓഗസ്റ്റിൽ ബംഗ്ലാദേശിൽ നടക്കുന്ന പരമ്പരയിലും ഇന്ത്യ കളിക്കില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലെ ചില സംഭവവികാസങ്ങളെത്തുടർന്നാണ് ഈ പര്യടനം റദ്ദാക്കാൻ സാധ്യതയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഓഗസ്റ്റിൽ ബംഗ്ലാദേശിലെ ധാക്കയിലെ ഷേർ ഇ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലും ചാറ്റോഗ്രാമിലെ ബിർ ശ്രേഷ്ഠോ ഫ്ലൈറ്റ് ലെഫ്റ്റനന്റ് മതിയുർ റഹ്മാൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക, പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ആണ് ഉള്ളത്. 

ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. 

 

Pahalgam terror attack Asia Cup where India-Pakistan clash is to be held may also be cancelled



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  4 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  4 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  4 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  4 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  4 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  4 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  4 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  4 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  4 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  4 days ago