
ഭരണഘടന - വഖ്ഫ് സംരക്ഷണ മഹാ സമ്മേളനം ഞായറാഴ്ച്ച

കൊച്ചി : മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും കവർന്നെടുക്കുന്ന വഖഫ് ദേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിത സഭകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 4 ഞായർ വൈകിട്ട് 4 ന് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രതിഷേധ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർണ്ണമായി.
മെയ് 4 ഞായറാഴ്ച അസർ നിസ്കാരം കഴിഞ്ഞ ഉടനെ സമ്മേളനം ആരംഭിക്കും. സമ്മേളന വിജയത്തിനായി ജില്ലയിലെ 7 താലൂക്കുകളിൽ പ്രത്യേകം കമ്മിറ്റി രൂപീകരിച്ച് പ്രചരണ പരിപാടികൾ നടന്നു വരുന്നു. 4 പണ്ഡിത സഭകളുടെയും കീഴിലുളള സന്നദ്ധ സേവന തൽപരരായ വിഖായ, സാന്ത്വനം സേവന ഗാർഡ്, ഇഫാള എന്നിവരുടെ യൂണിഫോം ധാരികളായ 313 വളന്റിയർമാർ ഉണ്ടാകും. വൈകിട്ട് 4.00 ന് കലൂർ മഹല്ല് ഖാസി സയ്യിദ് ടി എസ് സലാഹുദ്ധീൻ ബുഖാരി തങ്ങൾ കൂരിയാടിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.കേന്ദ്ര മുശാവറ അംഗവും സ്വാഗത സംഘം ചെയർ മാനുമായ ഐ ബി ഉസ്മാൻ ഫൈസി ആധ്യഷത വഹിക്കും.
ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നിർവഹിക്കും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹുജ്ജത്തുൽ ഉലമ നജീബ് മൗലവി മമ്പാട് വിഷയാവതരണം നടത്തും. സ്ഥലം എം.പി ഹൈബി ഈഡൻ മുഖ്യ അതിഥിയാകും. പ്രമുഖ പ്രഭാഷകരായ ശുഹൈബുൽ ഹൈതമി, ഡോ.മുഹമ്മദ്കുഞ്ഞ് സഖാഫി കൊല്ലം, ജുനൈദ് കടക്കൽ, ബഷീർ വഹബി അടിമാലി എന്നിവർ വിവിധ വിഷയങ്ങൾ അധികരിച്ചു പ്രഭാഷണം നടത്തും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി ആമുഖ പ്രഭാഷണം നിർവ്വഹിക്കും..സമ്മേളന ചീഫ് കോർഡിനേറ്റർ സി ടി ഹാഷിം തങ്ങൾ പ്രമേയ അവതരണം നടത്തും. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് വി.എച്ച് അലി ദാരിമി സ്വാഗതവും എ.എം. പരീദ് നന്ദിയും പറയും. മഹല്ല് ഇമാമീങ്ങൾ, മസ്ജിദ് പരിപാലന സമിതി അംഗങ്ങൾ, ബഹുജനങ്ങളുൾപ്പെടെ പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആറ് വയസ്സുള്ള യുഎസ് - ഫലസ്തീൻ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുഎസ് പൗരന് 53 വർഷത്തെ തടവ്; അറബ് വിരുദ്ധ വിദ്വേഷ ആക്രമണത്തിൽ 73 കാരന് ലഭിച്ചത് കടുത്ത ശിക്ഷ, അതിവേഗ വിചാരണ
Trending
• 11 hours ago
ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
Kerala
• 16 hours ago
വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു
Kerala
• 17 hours ago
കോഴിക്കോട് മെഡിക്കൽ കോളേജ്: പുകപടർന്ന സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്
Kerala
• 18 hours ago
ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്‌ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം
Cricket
• 18 hours ago
രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്
Cricket
• 19 hours ago
കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ
Kerala
• 19 hours ago.webp?w=200&q=75)
വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ
bahrain
• 20 hours ago
അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി
International
• 20 hours ago.png?w=200&q=75)
കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്
Kerala
• 20 hours ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക: അത്യാഹിത വിഭാഗം ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 20 hours ago
ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ
Kerala
• 21 hours ago
കോഴിക്കോട് ബീച്ചൊരുങ്ങി; എന്റെ കേരളം പ്രദര്ശന-വിപണന മേളക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
Kerala
• 21 hours ago
പഹൽഗാം ഭീകരാക്രമണം; ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന ഏഷ്യ കപ്പും റദ്ദാക്കിയേക്കും
Cricket
• a day ago
ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൽ പാക് പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പാളി; രണ്ട് ഹിന്ദുത്വവാദികൾ പിടിയിൽ
Trending
• a day ago
വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ച താരമാണ് അവൻ: ഫ്രഞ്ച് ഇതിഹാസം
Football
• a day ago
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: കുറിക്ക് കൊള്ളിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം, ഒടുവിൽ വിഴിഞ്ഞം കേന്ദ്രത്തിന്റെ കുഞ്ഞായോ
Kerala
• a day ago
വാഗാ അതിർത്തി തുറക്കുന്നു; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലും പാക് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചു
National
• a day ago
Hajj 2025: നടപടികൾ കർശനം, നിയമവിരുദ്ധമായി മക്കയിൽ പ്രവേശിക്കുകയോ ഹജ്ജ് നിർവഹിക്കുകയോ ചെയ്താൽ 4.5 ലക്ഷം രൂപ വരെ പിഴ, നടുകടത്തലും പ്രവേശനവിലക്കും
latest
• a day ago
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവനെ ഇന്ത്യൻ ടീമിലെടുക്കണം: രവി ശാസ്ത്രി
Cricket
• a day ago