HOME
DETAILS

കോഴിക്കോട് ബീച്ചൊരുങ്ങി; എന്റെ കേരളം പ്രദര്‍ശന-വിപണന മേളക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

  
Web Desk
May 02 2025 | 15:05 PM

ente keralam expo 2025 kozhikode edition

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണന മേളക്ക് കോഴിക്കോട് ബീച്ചൊരുങ്ങി. പ്രദർശന-വിപണന മേളയുടെയും കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ദേശീയ സരസ് മേളയുടെയും ഉദ്ഘാടനം ഇന്ന് (മെയ് മൂന്ന്) വൈകീട്ട് ആറിന് ഫ്രീഡം സ്‌ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലയിലെ എംപിമാർ എന്നിവർ മുഖ്യാതിഥികളാകും. ജില്ലയിലെ എംഎൽഎമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കളക്ടർ തുടങ്ങിയവർ സംസാരിക്കും. 

ഉദ്ഘാടന ചടങ്ങിന് മുന്നാടിയായി വൈകീട്ട് 3.30ന് മാനാഞ്ചിറ ബിഇഎം സ്‌കൂളിൽനിന്ന് ഉദ്ഘാടന വേദിയായ ബീച്ചിലേക്ക് വർണാഭമായ ഘോഷയാത്ര നടക്കും. വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ ഉൾപ്പെടെ പതിനായിരത്തിലേറെപ്പേർ അണിനിരക്കും. വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഫ്ളോട്ടുകൾ, വിവിധ കലാരൂപങ്ങൾ, ശിങ്കാരി മേളം എന്നിവ ഘോഷയാത്രക്ക് നിറം പകരും. ജില്ലയിലെ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ഘോഷയാത്രയുടെ ഭാഗമാകും.

സന്ദർശകർക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്ന മേളകളുടെ ഭാഗമായി പത്തുദിവസവും പ്രഗത്ഭർ പങ്കെടുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും വിവിധതരം ആക്റ്റിവിറ്റികളും അരങ്ങേറും. കരിയർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, യുവപ്രതിഭാ സംഗമം, കലാകായിക അഭ്യാസപ്രകടനങ്ങൾ എന്നിവ മേളയുടെ ഭാഗമാകും. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും കുടുംബശ്രീ സംരംഭകരുടെ വിവിധ പ്രവർത്തനങ്ങളും ഉൽപന്നങ്ങളും ജനങ്ങൾക്ക് അടുത്തറിയാനും അവസരമുണ്ടാകും. 

കഴിഞ്ഞ ഒമ്പത് വർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെയും മുന്നേറ്റങ്ങളുടെയും നേർക്കാഴ്ച ഒരുക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേള. മെയ് 12 വരെ നടക്കുന്ന മേള ഭരണ മികവിന്റെയും നാനാതലങ്ങളിലെ വികസനക്കുതിപ്പിന്റെയും നേർസാക്ഷ്യമാകും. 


ഒരുക്കിയത് കൂറ്റൻ പവലിയൻ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയും കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്കുമായി കോഴിക്കോട് കടപ്പുറത്ത് ഒരു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയുള്ള പവലിയനാണ് ഒരുങ്ങിയത്. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിനോട് ചേർന്ന് 45,000 വീതം ചതുരശ്ര അടിയിൽ ഒരുക്കുന്ന ശീതീകരിച്ച രണ്ട് ജർമൻ ഹാങ്കർ പന്തലുകളിലായാണ് മേളകൾ നടക്കുക.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭകർ തയാറാക്കുന്ന കരകൗശല വസ്തുക്കളും തുണിത്തരങ്ങളും ഭക്ഷ്യോൽപന്നങ്ങളുമുൾപ്പെടെ ലഭ്യമാകുന്ന 250 വിപണന സ്റ്റാളുകളും കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടുകളുമായി 50 സ്റ്റാളുകളടങ്ങിയ ഇന്ത്യ ഫുഡ്കോർട്ടുമാണ് സരസ് മേളയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളുടെ 60 ഉൽപന്ന വിപണന സ്റ്റാളുകളാണുള്ളത്. രണ്ട് മേളകളിലുമായി അഞ്ഞൂറിലേറെ പ്രദർശന, വിപണന, സേവന സ്റ്റാളുകൾ പ്രവർത്തിക്കും. വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. 

പുത്തൻ സാങ്കേതിക വിദ്യകൾ അനുഭവിച്ചറിയാൻ എആർ, വി ആർ കാഴ്ചകൾ

നിർമിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി, ഡ്രോൺ, റോബോട്ടിക്സ്, ഐ.ഒ.ടി. തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന സ്റ്റാർട്ടപ്പ് മിഷന്റെ എക്സ്പീരിയൻസ് സെന്റർ പവലിയൻ, ഫിറ്റ്നസ് സോൺ, ഹെൽത്ത് സോൺ, വിവിധതരം ചാലഞ്ചുകളും ഉൾപ്പെടുന്ന കായിക വകുപ്പിന്റെ പവലിയൻ, വി ആർ സാങ്കേതിക വിദ്യയിലൂടെ വ്യത്യസ്ത അനുഭൂതി പകർന്നു നൽകുന്ന കിഫ്ബി പവിലിയൻ, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ  വികസന പാലം, സെൽഫി പോയിന്റ്, മിനി തിയേറ്റർ തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണങ്ങളാകും.

വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ സൗജന്യമായി നൽകാനും മേളയിൽ സൗകര്യമൊരുക്കും. കാർഷിക ഉത്പന്നങ്ങൾ, ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള ചെടികൾ, അപൂർവയിനം മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയുടെ പ്രദർശനവും പോലിസിന്റെ ഡോഗ് ഷോയും മേളയിലുണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനും ഉല്ലസിക്കാനും പ്രത്യേക സ്‌പോർട്‌സ് ഏരിയകളും ഒരുക്കും. 

ആവേശം പകരാൻ കലാപരിപാടികൾ

എന്റെ കേരളം മെഗാ എക്സ്പോ, സരസ് മേള എന്നിവയുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ എല്ലാ ദിവസവും വൈകീട്ട് ഏഴിന് പ്രഗത്ഭർ അവതരിപ്പിക്കുന്ന സംഗീത, നൃത്ത, ഫ്യൂഷൻ പരിപാടികളും കോമഡി ഷോയും ഭിന്നശേഷി കലാകാരന്മാരുടെ പ്രത്യേക പരിപാടികളും അരങ്ങേറും. ഉദ്ഘാടന ദിവസമായ മെയ് മൂന്നിന് വൈകീട്ട് 7.30ന് പ്രശസ്ത സംഗീതജ്ഞൻ സൂരജ് സന്തോഷും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി 'സൂരജ് സന്തോഷ് ലൈവ്' നടക്കും. നാലിന് നടക്കുന്ന ഗാനമേളയിൽ ഇഷ്ടഗാനങ്ങളുമായി എത്തുക ചെങ്ങന്നൂർ ശ്രീകുമാറും മൃദുല വാര്യരുമാണ്. അഞ്ചിനും ആറിനും അശ്വതി അൻഡ് ശ്രീകാന്ത് ക്യുറേറ്റ് ചെയ്യുന്ന നിസർഗ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറും. നീന പ്രസാദ്, വൈഭവ് അരേക്കർ എന്നിവർ അഞ്ചിനും ശ്രീലക്ഷ്മി ഗോവർധൻ, രമ വൈദ്യനാഥൻ എന്നിവർ ആറിനും നൃത്താവതരണം നടത്തും. ആറിന് 8.30ന് 'നിലാവിൽ നിരഞ്ജൻ' സംഗീത പരിപാടി നടക്കും. ഏഴിന് ദ ഫോക്ക്ഗ്രാഫർ ലൈവ്-അതുൽ നറുകര ബാൻഡും എട്ടിന് കാലിക്കറ്റ് കോമഡി കമ്പനി അവതരിപ്പിക്കുന്ന ആനന്ദരാവും കലാ വിരുന്നൊരുക്കും. ഒമ്പതിന് ഷഹബാസ് അമൻ ലൈവും 10ന് കുടുംബശ്രീ കലാകാരരുടെ ഫ്യൂഷൻ നൈറ്റ് ചിലമ്പൊലിയും അരങ്ങേറും. 11ന് സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പ്രോജക്ട് മലബാറിക്കസ് ബാൻഡ് സംഗീത രാവും 12ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ കലാപരിപാടികളുമായി മൽഹാർ, റിഥം ടീമുകൾ അരങ്ങിലെത്തും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹൽഗാം ഭീകരാക്രമണം; ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന ഏഷ്യ കപ്പും റദ്ദാക്കിയേക്കും

Cricket
  •  21 hours ago
No Image

വാഗാ അതിർത്തി തുറക്കുന്നു; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലും പാക് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചു

National
  •  21 hours ago
No Image

Hajj 2025: നടപടികൾ കർശനം, നിയമവിരുദ്ധമായി മക്കയിൽ പ്രവേശിക്കുകയോ ഹജ്ജ് നിർവഹിക്കുകയോ ചെയ്താൽ 4.5 ലക്ഷം രൂപ വരെ പിഴ, നടുകടത്തലും പ്രവേശനവിലക്കും

latest
  •  21 hours ago
No Image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവനെ ഇന്ത്യൻ ടീമിലെടുക്കണം: രവി ശാസ്ത്രി

Cricket
  •  21 hours ago
No Image

ഭരണഘടന - വഖ്ഫ് സംരക്ഷണ മഹാ സമ്മേളനം ഞായറാഴ്ച്ച

Kerala
  •  21 hours ago
No Image

കളിക്കളത്തിൽ ആ രണ്ട് ടീമുകളോട് മത്സരിക്കാൻ വളരെ ബുദ്ധിമുട്ടാണ്: റൊണാൾഡോ

Football
  •  a day ago
No Image

ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൽ പാക് പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പാളി; രണ്ട് ഹിന്ദുത്വവാദികൾ പിടിയിൽ

Trending
  •  a day ago
No Image

വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ച താരമാണ് അവൻ: ഫ്രഞ്ച് ഇതിഹാസം

Football
  •  a day ago
No Image

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: കുറിക്ക് കൊള്ളിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം, ഒടുവിൽ വിഴിഞ്ഞം കേന്ദ്രത്തിന്റെ കുഞ്ഞായോ 

Kerala
  •  a day ago


No Image

തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ: രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു

Kerala
  •  a day ago
No Image

സംഘപരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന അഷ്‌റഫിന്റെ പുൽപള്ളിയിലെ വസതി യൂത്ത് ലീഗ് നേതൃസംഘം സന്ദർശിച്ചു ; കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് നേതാക്കൾ

Kerala
  •  a day ago
No Image

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയ സുരക്ഷാ ഉപദേഷ്ടാവിനെ സ്ഥാനത്തു നിന്ന് മാറ്റി യു.എന്‍ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ് 

International
  •  a day ago
No Image

കുവൈത്ത് മലയാളി ദമ്പതികളുടെ മരണം; ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ, ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ 

crime
  •  a day ago