HOME
DETAILS

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ

  
Web Desk
May 02 2025 | 16:05 PM

Smoke Incident at Kozhikode Medical College Under Control No Casualties District Collector Visits Site

 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രി 8 മണിയോടെ പരിഭ്രാന്തി ഉയർത്തിയ പുക നിയന്ത്രണ വിധേയം. 200-ലധികം രോഗികളെ സുരക്ഷിതമായി മെഡിക്കൽ കോളേജിന്റെ പ്രധാന കെട്ടിടത്തിലേക്കും ബീച്ച് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും സുരക്ഷിതമായി മാറ്റി. പുക ഉയർന്ന അത്യാഹിത വിഭാഗം ബ്ലോക്ക് പൂർണമായും ഒഴിപ്പിച്ചു. രോ​ഗികൾക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽ കുമാർ ഐഎഎസ് ആശുപത്രിയിൽ എത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. കെട്ടിടത്തിലെ വൈദ്യുതി പുനസ്ഥാപിക്കാൻ നിലവിൽ കഴിയാത്ത സാഹചര്യമാണ്. കെട്ടിടത്തിലെ നാലാം നിലയിലുള്ള ന്യൂറോ വിഭാ​ഗത്തിലേക്ക് പുക ഉയരാത്തതിനാൽ നാലാം നിലയിലുള്ള രോ​ഗികൾ സുരക്ഷിതരാണ്. 

ആരോഗ്യ മന്ത്രി വീണാ ജോർജ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക നിഗമനം ഷോർട് സർക്യൂട്ട് ആണെങ്കിലും, പുകയുടെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. പുക വലിച്ചെടുക്കാനുള്ള നടപടികൾ തുടരുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ പുറത്തേക്ക് മാറ്റി, ആവശ്യമായ എല്ലാ സൗകര്യങ്ങളും പ്രധാന കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. 

നഗരത്തിലെ എല്ലാ ആംബുലൻസുകളും മെഡിക്കൽ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. രോഗികൾക്ക് തുടർ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. പുതുതായി നിർമ്മിച്ച അത്യാഹിത വിഭാഗത്തിന്റെ കെട്ടിടത്തിൽ നിന്നാണ് പുക ഉയർന്നത്.

 

A smoke incident at Kozhikode Medical College's emergency ward on May 2, was brought under control with no casualties. Over 200 patients were safely shifted to other facilities, and an investigation is underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ

bahrain
  •  19 hours ago
No Image

അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

International
  •  19 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ് 

Kerala
  •  19 hours ago
No Image

മെഡിക്കൽ കോളേജിൽ പുക; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നി​ഗമനം

Kerala
  •  20 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക: അത്യാഹിത വിഭാഗം ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  20 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  20 hours ago
No Image

കോഴിക്കോട് ബീച്ചൊരുങ്ങി; എന്റെ കേരളം പ്രദര്‍ശന-വിപണന മേളക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

Kerala
  •  21 hours ago
No Image

പഹൽഗാം ഭീകരാക്രമണം; ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന ഏഷ്യ കപ്പും റദ്ദാക്കിയേക്കും

Cricket
  •  21 hours ago
No Image

വാഗാ അതിർത്തി തുറക്കുന്നു; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലും പാക് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചു

National
  •  a day ago
No Image

Hajj 2025: നടപടികൾ കർശനം, നിയമവിരുദ്ധമായി മക്കയിൽ പ്രവേശിക്കുകയോ ഹജ്ജ് നിർവഹിക്കുകയോ ചെയ്താൽ 4.5 ലക്ഷം രൂപ വരെ പിഴ, നടുകടത്തലും പ്രവേശനവിലക്കും

latest
  •  a day ago

No Image

സംഘപരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന അഷ്‌റഫിന്റെ പുൽപള്ളിയിലെ വസതി യൂത്ത് ലീഗ് നേതൃസംഘം സന്ദർശിച്ചു ; കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് നേതാക്കൾ

Kerala
  •  a day ago
No Image

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയ സുരക്ഷാ ഉപദേഷ്ടാവിനെ സ്ഥാനത്തു നിന്ന് മാറ്റി യു.എന്‍ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ് 

International
  •  a day ago
No Image

കുവൈത്ത് മലയാളി ദമ്പതികളുടെ മരണം; ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ, ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ 

crime
  •  a day ago
No Image

വേനല്‍ക്കാല വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കി ഒമാന്‍; പ്രവാസികള്‍ക്കും നേട്ടം

oman
  •  a day ago