HOME
DETAILS

വിദ്യാർഥികളിലെ അമിതവണ്ണം, സ്കൂൾ ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കും; പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  
May 03 2025 | 03:05 AM

Obesity among students reduction in oil content in school meals Education Department launches new plan

തിരുനാവായ: വിദ്യാർഥികളിലെ അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കുന്നതിന് ആരോഗ്യപ്രദമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിൻ്റെ ഭാഗമായി സ്കൂൾ ഭക്ഷണത്തിൽ എണ്ണയുടെ അളവ് കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിഷയത്തിൽ കേന്ദ്രവിദ്യാഭ്യാസ,സാക്ഷരതാ സെക്രട്ടറി കഴിഞ്ഞ മാസം 15ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് സർക്കുലർ അയച്ചിരുന്നു. തുടർന്ന് വിദ്യാഭ്യാസ ഡയരക്ടർ, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർമാർക്ക് സർക്കുലർ അയച്ചിരിക്കുകയാണ്.

അമിതവണ്ണത്തിൽ ആശങ്ക പ്രകടിപ്പിക്കുന്ന സർക്കുലറിൽ പോഷക സന്തുലിതമായ ഭക്ഷണത്തിൻ്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. എല്ലാ വിദ്യാർഥികളും എണ്ണ ഉപഭോഗത്തെക്കുറിച്ച് ശ്രദ്ധയുള്ളവരാകാനാണ് ഈ പദ്ധതി.  ഡീപ്പ്-ഫ്രൈയിംഗിന് പകരം ഗ്രിൽ ചെയ്യൽ, ആവിയിൽ വേവിക്കൽ തുടങ്ങിയ ആരോഗ്യകരമായ പാചകരീതികൾ കുട്ടികളിൽ ശീലമാക്കണം. അധിക കലോറി എരിച്ചുകളയുന്നതിനായി വ്യായാമം, യോഗ മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കണം. കൂടാതെ സ്കൂൾ ന്യൂട്രീഷൻ ഗാർഡൻ പരിപാലനത്തിൽ വിദ്യാർഥികളെ ഉൾപ്പെടുത്തണം.

പോഷക സന്തുലിതമായ ഭക്ഷണം ശ്രദ്ധാപൂർവം തയാറാക്കുന്നതിനും പാചക എണ്ണയുടെ ഉപയോഗം പത്ത് ശതമാനം കുറയ്ക്കുന്നതിനും സ്കൂൾ അധികൃതർ നടപടി സ്വീകരിക്കണം. പാചകത്തിന് ഫോർട്ടിഫൈഡ് അരി, ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ഫോർട്ടിഫൈഡ് ഭക്ഷ്യ എണ്ണ, ഡബിൾ ഫോർട്ടിഫൈഡ് ഉപ്പ്  എന്നിവ ഉൾക്കൊള്ളിക്കണം. ഇവയുടെ പ്രാധാന്യം സംബന്ധിച്ച മോഡ്യൂളുകൾ പാചകത്തൊഴിലാളികൾക്കുള്ള 2025-26 അധ്യയനവർഷത്തെ ട്രെയിനിങ്ങിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനും കുറഞ്ഞ എണ്ണ ഉപയോഗിച്ച് പോഷക സമൃദ്ധമായ ഭക്ഷണം തയാറാക്കുന്നതിനുമുള്ള കർശന മാർഗനിർദേശം ഉപജില്ലാതലത്തിൽ നിന്ന് സ്കൂൾ അധികൃതർക്ക് നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചത്. നൂൺ ഫീഡിംഗ് സൂപ്പർവൈസർമാർ, നൂൺമീൽ ഓഫിസർമാർ എന്നിവർ സ്കൂൾ സന്ദർശനവേളകളിൽ ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന്  പരിശോധിക്കുകയും ചെയ്യും.

Obesity among students reduction in oil content in school meals Education Department launches new plan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  14 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  15 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  15 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  15 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  16 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  17 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  17 hours ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  17 hours ago
No Image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു

Kerala
  •  17 hours ago
No Image

സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്

International
  •  17 hours ago