HOME
DETAILS

മെഡിക്കല്‍ കോളജിലെ അപകടം; മരണങ്ങളില്‍ വിദഗ്ദ അന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി

  
Web Desk
May 03, 2025 | 10:37 AM

health minister veena george about fire accident at kozhikode medical college

കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അപകട സമയത്തെ മരണങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘം അന്വേഷണം നടത്തും. സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 

മരണം സംബന്ധിച്ച അന്വേഷണ സംഘത്തില്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം വഴി തന്നെ കാരണം കണ്ടെത്തും. അപകടം ഉണ്ടാകുമ്പോള്‍ 151 രോഗികള്‍ ഉണ്ടായിരുന്നു. 114 പേര്‍ ഇപ്പോഴും എംസിഎച്ചി (MCH) ല്‍ ഉണ്ട്. 37 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടേതുള്‍പ്പെടെ വിവരങ്ങള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ചികിത്സയില്‍ ആശങ്കയുണ്ടെങ്കില്‍ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാമെന്നും മന്ത്രി വ്യക്തമാക്കി.

പുകയ്ക്ക് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടോ ബാറ്ററിക്കുള്ളിലെ പ്രശ്‌നങ്ങളോ ആകാമെന്നാണ് പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പൊലിസ് ഫോറന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. 

2026 ഒക്ടോബര്‍ വരെ വാറന്റി ഉള്ള എംആര്‍ഐ യുപിഎസ്  യൂണിറ്റാണ് അപകടത്തില്‍പ്പെട്ടത്. 6 മാസം മുമ്പ് വരെ യൂണിറ്റില്‍ മെയിന്റനന്‍സ് നടത്തിയിട്ടുണ്ട്. ബ്ലോക്കിലെ വയറിങ് ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്. 

മൂന്ന് ദിവത്തിനുള്ളില്‍ കാഷ്വാലിറ്റി ബ്ലോക്ക് പ്രവര്‍ത്തനക്ഷമമാവും. ഇന്നുതന്നെ വൈദ്യതി പുനസ്ഥാപിക്കുമെന്നും, നാളെ രാവിലെയോടെ പഴയ കാഷ്വലിറ്റി ബ്ലോക്ക് പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

health minister veena george about fire accident at kozhikode medical college



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  2 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  2 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  2 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  2 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  2 days ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  2 days ago
No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  2 days ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  2 days ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  2 days ago