HOME
DETAILS

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

  
Web Desk
May 03 2025 | 15:05 PM

Pakistans Defense Minister Repeats Threat to Destroy Indus River Dams

ലാഹോര്‍: ഇന്ത്യ പാകിസ്താന്‍ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ പ്രകോപനം ആവര്‍ത്തിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള നടപടിയുമായി ഇന്ത്യ മുന്നോട്ടുപോയാല്‍ തിരിച്ചടിക്കുമെന്ന് ആസിഫ് പറഞ്ഞു. നദിയില്‍ വെള്ളം തടയാനായി അണക്കെട്ട് നിര്‍മ്മിച്ചാല്‍ ഇത് തകര്‍ക്കുമെന്നും ഖ്വാജ ആസിഫ് ഭീഷണി മുഴക്കി. 

സിന്ധു നദീജല കരാര്‍ റദ്ദാക്കിയാല്‍ പാകിസ്താന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ജലത്തിന്റെ സിംഹഭാഗവും നഷ്ടമാകും.

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതായി ഇന്ത്യ അറിയിച്ചത്. ഭീകരാക്രമണത്തിനു ശേഷം സുരക്ഷാസമിയി യോഗം ചേര്‍ന്നാണ് ഇന്ത്യ നിര്‍ണായക തീരുമാനം എടുത്തത്. കരാര്‍ റദ്ദാക്കുന്നതും ജലം നിഷേദിക്കുന്നതും യുദ്ധസമാനമെണെന്ന് ഇതിനുപിന്നാലെ പാകിസ്താന്‍ പ്രതികരിച്ചിരുന്നു. 

പാകിസ്താന്‍ ജനതയുടെ കുടിവെള്ളം മുടക്കിയാല്‍ നദികളിലൂടെ ഇന്ത്യക്കാരുടെ രക്തമായിരിക്കും ഒഴുകുക എന്ന പ്രകോപനപരമായ പ്രസ്താവനക്കു ശേഷം ഇതു രണ്ടാം തവണയാണ് ഖ്വാജ ആസിഫ് ഭീഷണി സന്ദേശം ഉയര്‍ത്തുന്നത്.

ഇത്തരം വിരട്ടലുകള്‍ പാകിസ്താന്‍കാരുടെ പേടിയാണ് സൂചിപ്പിക്കുന്നതെന്നും പാക് പ്രതിരോധ മന്ത്രിക്കുള്‍പ്പെടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ തിരിച്ചടിച്ചു.

Pakistan's Defense Minister has once again issued a provocative threat to target dams built on the Indus River, escalating tensions and raising serious regional security concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  14 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  15 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  16 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  16 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  16 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  17 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  17 hours ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  17 hours ago
No Image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു

Kerala
  •  18 hours ago
No Image

സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്

International
  •  18 hours ago