HOME
DETAILS

വേടനെ വേട്ടയാടിയോ? ഉദ്യേഗസ്ഥർക്കെതിരേ നടപടിയുണ്ടാകും; വിഷയത്തിൽ രണ്ട് തോണിയിൽ കാലിട്ട് വനം വകുപ്പ് മേധാവി

  
Web Desk
May 04 2025 | 02:05 AM

Did the vedan hunted  Action will be taken against the officials Forest Chief takes a two-pronged approach on the issue

 

തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ വേട്ടയാടിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വനം വകുപ്പ് നടപടി തുടങ്ങി.  അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ്  ഉദ്യോഗസ്ഥർക്കെതിരേ നടപടി നീക്കം. നടപടിക്ക് മുമ്പായി വനംമന്ത്രി എ.കെ ശശീന്ദ്രൻ വകുപ്പ് മേധാവി രാജേഷ് രവീന്ദ്രനോട് റിപ്പോർട്ട് തേടി.

എന്നാൽ ഉദ്യോഗസ്ഥരെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് ഇന്നലെ വനംമേധാവി അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്. വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽ ന്യായീകരിച്ചിരിക്കുന്നത്. ഷെഡ്യൂൾ ഒന്നു പ്രകാരം അതീവസംരക്ഷിത വന്യജീവിയാണ് പുലി. അതിന്റെ ശരീരഭാഗങ്ങൾ കൈവശം വച്ചു എന്ന് പ്രാഥമികമായി തെളിഞ്ഞാൽ കേസെടുക്കണമെന്നാണ് നിയമം. അതനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. 

പൊലിസ് കൈമാറിയ കേസായതിനാലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്നാണ്  വിശദീകരണം. എന്നാൽ, കേസിൽ ശ്രീലങ്കൻ ബന്ധം ആരോപിച്ചത് ശരിയായില്ല. മാധ്യമങ്ങൾക്ക് വിവരം പങ്കുവച്ചത് സർവിസ് ചട്ടലംഘനമാണ്. മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകി. ഇവ മോശം സന്ദേശത്തിന് കാരണമായെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച കണക്കിലെടുത്ത് സ്ഥലം മാറ്റമുൾപ്പെെടയുള്ള നടപടി എടുത്ത് തടിയൂരാനുള്ള ശ്രമത്തിലാണ് വനംമന്ത്രി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുള്ളറിന്റെ ഐതിഹാസിക യാത്രക്ക് അന്ത്യം; കിരീടവുമായി ബയേൺ ഇതിഹാസം പടിയിറങ്ങി

Football
  •  2 days ago
No Image

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ഹാർഡ് ഷോൾഡർ ഉപയോ​ഗിക്കുന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  2 days ago
No Image

'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍

International
  •  2 days ago
No Image

ഗൾഫ് സന്ദർശനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കുന്ന സർപ്രൈസുമായി ട്രംപ്? ഹമാസിനെ നിരായുധീകരിക്കേണ്ട, വേഗം വെടിനിർത്തണം; യുഎസ് നിലപാട് മാറ്റത്തിൽ ഞെട്ടി നെതന്യാഹു | Trump Gulf Visit

Trending
  •  2 days ago
No Image

ചൈന പോലും കൈവിട്ടിട്ടും തുർക്കി പാകിസ്ഥാനെ പിന്തുണച്ചതെന്തിന്: തുർക്കിയുടെ പിന്തുണയ്ക്ക് പിന്നിലെ കാരണങ്ങൾ 

International
  •  2 days ago
No Image

പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞ് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച് കൊച്ചിയിലേക്ക് ഫോണ്‍ കോള്‍; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരർ

National
  •  2 days ago
No Image

പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു സൈനികന് വീരമൃത്യു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിന് മുമ്പ് നടന്നതായി സൈനിക വൃത്തങ്ങൾ

National
  •  2 days ago
No Image

ഇടുക്കിയില്‍ വീടിനു തീപിടിച്ച് അമ്മയും മക്കളുമടക്കം നാലുപേര്‍ മരിച്ച നിലയില്‍

Kerala
  •  2 days ago
No Image

തൃക്കാക്കര നഗരസഭയിൽ  7.50 കോടിയുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് 

Kerala
  •  2 days ago