HOME
DETAILS

താജ്മഹൽ മുതൽ രാഷ്ട്രപതി ഭവൻ വരെ വിറ്റ ഇന്ത്യ കണ്ട ഏറ്റവും വലിയ കള്ളൻ; നട്വർലാലെന്ന റോബിൻ ഹുഡ്

  
amjadh ali
May 05 2025 | 13:05 PM

The biggest thief India has ever seen who sold everything from the Taj Mahal to the Rashtrapati Bhavan Robin Hood aka Natwarlal


 
ചില വ്യക്തികൾ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും അചഞ്ചലമായ കഠിനാധ്വാനത്തിലൂടെയും ജനമനസ്സുകളിൽ അവിസ്മരണീയമായ സ്ഥാനം കണ്ടെത്താറുണ്ട്. അവരുടെ പ്രശസ്തി, വർഷങ്ങളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ദൃശ്യമായ പ്രതിഫലനമായിരിക്കും. എങ്കിൽ മറ്റുചിലരോ കുപ്രസിദ്ധിയിലൂടെ ഒറ്റനിമിഷം കൊണ്ട് യുഗാന്തരങ്ങളിൽ ശ്രദ്ധിക്കപ്പെടും. ഇന്ത്യൻ ചരിത്രത്തിൽ ഇത്തരമൊരു പേര് മായാതെ നിൽക്കുന്നുണ്ട്, നട്വർലാൽ. 

താജ്മഹൽ മുതൽ ചെങ്കോട്ടക്കും, രാഷ്ട്രപതി ഭവൻ വരെ വിലയിട്ട സാക്ഷാൽ തട്ടിപ്പുകാരൻ മിഥിലേഷ് കുമാർ ശ്രീവാസ്തവ എന്ന നട്വർലാൽ. ഇന്ത്യയിലെ പല സ്മാരകങ്ങളെയും വ്യാജ രേഖകൾ ഉപയോഗിച്ച് “വിറ്റ” ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ. 1912-ൽ ബീഹാറിലെ സിവാൻ ജില്ലയിലെ ബംഗ്ര ഗ്രാമത്തിൽ ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകനായി ജനിച്ച ഈ സാധാരണക്കാരൻ, എങ്ങനെ ഒരു ഇതിഹാസ തട്ടിപ്പുകാരനായി മാറി? അതൊരു കഥയാണ്.

നട്വർലാൽ എന്ന മിഥിലേഷിന്റെ ജീവിതം സാധാരണമായിരുന്നു തുടങ്ങിയത്. ഒരിക്കൽ, അയൽവാസിയുടെ ബാങ്ക് ഡ്രാഫ്റ്റ് നിക്ഷേപിക്കാൻ ഏൽപ്പിച്ചപ്പോൾ അയാളുടെ ഉള്ളിലെ “കഴിവ്” പുറത്തുവരികയായിരുന്നു. അയൽക്കാരന്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ച് 1,000 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതോടെ, മിഥിലേഷിന്റെ തട്ടിപ്പിന്റെ ആദ്യ അധ്യായം തുടങ്ങി. ആരും അറിയും മുമ്പേ കൊൽക്കത്തയിലേക്ക് മുങ്ങി. അവിടെ കൊമേഴ്സിൽ ബിരുദം നേടി, ഒപ്പം സ്റ്റോക്ക് ബ്രോക്കറായും തുണി വ്യാപാരിയായും ശ്രമങ്ങൽ. എന്നാൽ, വ്യാപാരം പരാജയപ്പെട്ടതോടെ, വ്യാജരേഖകൾ നിർമിക്കാനുള്ള തന്റെ കഴിവിലേക്ക് നട്വർലാൽ തിരികെ മടങ്ങുകയായിരുന്നു.

1937-ൽ 9 ടൺ ഇരുമ്പ് മോഷ്ടിച്ച കേസിൽ നട്വർലാൽ ആദ്യമായി അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം, ലൈംഗിക തൊഴിലാളികളിൽ നിന്ന് സ്വർണവും പണവും കവർന്നതടക്കമുള്ള കേസുകൾ. എന്നാൽ, ഇതിലെ അപകടസാധ്യതകൾ മനസ്സിലാക്കിയ നട്വർലാൽ വീണ്ടും വ്യാജരേഖകളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. പോലീസ് രേഖകൾ പ്രകാരം, 50-ലധികം അപരനാമങ്ങൾ ഉപയോഗിച്ച്, ബാങ്കർമാർ, കടയുടമകൾ, ജ്വല്ലറികൾ, വിദേശികൾ തുടങ്ങി ആയിരക്കണക്കിന് ആളുകളെ നട്വർലാൽ പറ്റിച്ച ചരിത്രമുണ്ട്.

നട്വർലാലിന്റെ ഏറ്റവും ധീരമായ തട്ടിപ്പ് എന്താണെന്ന് അറിയുമോ? താജ്മഹലും, ചെങ്കോട്ടയും, രാഷ്ട്രപതി ഭവനടക്കം വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു വിദേശ പൗരന് “വിറ്റു”. ടാറ്റ, ബിർള, റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനി തുടങ്ങിയ പ്രമുഖ വ്യവസായികളിൽ നിന്നും വൻതുകകൾ കൈക്കലാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

പറഞ്ഞു വെക്കുമ്പോൾ നട്വർലാൽ തന്റെ ജന്മനാടായ ബംഗ്ര ഗ്രാമത്തിലെ റോബിൻ ഹുഡ് ആയിരുന്നു. സമ്പന്നരെ വഞ്ചിച്ച് കിട്ടിയ പണം ദരിദ്രർക്കും നിസാഹയർക്കും വിതരണം ചെയ്തതിനാൽ, ഗ്രാമവാസികൾ ഒരേസമയം അയാളെ ബഹുമാനിക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിൽ എത്തുമ്പോൾ വൻ ജനക്കൂട്ടം നട്വർലാലിനെ സ്വാഗതം ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. അങ്ങനെ നട്വർലാലിന്റെ തട്ടിപ്പ് കഥകൾ ഗ്രാമത്തിൽ ഇതിഹാസകഥകളായി മാറി.

തട്ടിപ്പുകൾ കൊണ്ട് മാത്രമല്ല, ജയിൽചാട്ടം കൊണ്ടും പോലീസിന് തലവേദനയായിരുന്നു നട്വർലാൽ. 9-10 തവണയെങ്കിലും അയാൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ജയിൽ ഗാർഡുകൾക്ക് കൈക്കൂലി നൽകിയും, പോലീസ് യൂണിഫോം ധരിച്ചുമൊക്കെ വൻ പദ്ധതികളിലാണ് ചാട്ടങ്ങൾ. ബീഹാറിൽ 14 വ്യാജരേഖ കേസുകളിൽ 113 വർഷത്തെ ശിക്ഷ ലഭിച്ചെങ്കിലും, മൊത്തം 20 വർഷം മാത്രമാണ് അയാൽ ജയിലിൽ കഴിഞ്ഞത്.

1996-ൽ, 84-ാം വയസ്സിൽ, വാർധക്യസഹജമായ അസുഖങ്ങൾ കാരണം വീൽചെയറിൽ ആയിരുന്ന നട്വർലാൽ വീണ്ടും അറസ്റ്റിലായി. എന്നാൽ, ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും രക്ഷപ്പെട്ടു. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. 2004-ൽ കോടതിയിൽ അഭിഭാഷകൻ വിൽപത്രം വായിക്കുമ്പോഴാണ് നട്വർലാൽ എന്ന പേര് അവസാനമായി വാർത്തകളിൽ നിറയുന്നത്. 2009-ൽ മരിച്ചതായും പല അഭ്യൂഹങ്ങളുണ്ട്. നട്വർലാലിന്റെ കുടുംബം 1996-ൽ തന്നെ മരിച്ചതായും  അവകാശപ്പെടുന്നു.

നട്വർലാൽ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു കുപ്രസിദ്ധ ഇതിഹാസമാണ്. തന്റെ അസാധാരണ തട്ടിപ്പുകളിലൂടെയും ജയിൽചാട്ടങ്ങളിലൂടെയും പോലീസിനെയും ജനങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച താജ്മഹൽ വിറ്റവന്റെ കഥ.

English Summary; Natwarlal, born Mithilesh Kumar Srivastava in 1912 in Bihar’s Siwan district, is India’s most infamous conman. From forging documents to “selling” iconic monuments like the Taj Mahal, Red Fort, and Rashtrapati Bhavan to unsuspecting foreigners, he mastered the art of deception. Starting with small frauds, such as forging a neighbor’s signature to withdraw money, he escalated to swindling industrialists like Tata, Birla, and Dhirubhai Ambani. Using over 50 aliases, he deceived thousands, including bankers and jewelers. Known as a “Robin Hood” in his village.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ

Kerala
  •  19 hours ago
No Image

'തെറ്റ് അവര്‍ അംഗീകരിച്ചു':ഡിസി ബുക്‌സിനെതിരായ തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ഇ.പി ജയരാജന്‍

Kerala
  •  19 hours ago
No Image

കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി

uae
  •  19 hours ago
No Image

48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍

National
  •  20 hours ago
No Image

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  21 hours ago
No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  21 hours ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  21 hours ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  a day ago
No Image

'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  a day ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  a day ago