HOME
DETAILS

നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല

  
May 06 2025 | 06:05 AM

NEET row Two staffers arrested for forcing student to remove sacred thread but no action on removing hijab

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയ്ക്കിടെ (NEET UG- 2025) പൂണൂല്‍ അഴിപ്പിച്ചവര്‍ക്കെതിരേ ബ്രാഹ്മണ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നടപടി സ്വീകരിച്ചപ്പോള്‍, ഹിജാബ് അഴിപ്പിച്ചെന്ന വ്യാപക പരാതിയില്‍ നടപടിയെടുക്കാതെ അധികൃതര്‍. രാജസ്ഥാനിലെ കോട്ടയിലുള്ള ആര്‍മി പബ്ലിക് സ്‌കൂളിലെ നീറ്റ് കേന്ദ്രത്തില്‍ പരീക്ഷയെഴുതിയവര്‍ ഉള്‍പ്പെടെയാണ് ഹിജാബ് അഴിപ്പിച്ചതായി പരാതിപ്പെട്ടത്. കര്‍ണാടകയിലെ വിദ്യാര്‍ഥിയാണ് പൂണൂല്‍ വിവാദത്തില്‍ പരാതി ഉന്നയിച്ചത്.

കോട്ട ആര്‍മി പബ്ലിക് സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ അടുത്തിടെ നടന്ന നീറ്റ് പരീക്ഷയ്ക്കിടെ നിരവധി മുസ്ലിം വിദ്യാര്‍ത്ഥികളെയാണ് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് അഴിപ്പിച്ചത്. അധികൃതരുടെ പ്രവൃത്തി അവരുടെ മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) ഔദ്യോഗിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

പരീക്ഷാ കേന്ദ്രത്തിന് പുറത്ത്, ഞങ്ങളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു- ഒരു വിദ്യാര്‍ത്ഥി ദി ഒബ്‌സര്‍വര്‍ പോസ്റ്റിനോട് പറഞ്ഞു. ഹിജാബ് അഴിപ്പിക്കണമെന്ന് എന്‍ടിഎയുടെ ചട്ടത്തില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. ഹിജാബ് അഴിക്കില്ലെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞെങ്കിലും, അവര്‍ ഉറച്ചുനിന്നു. മറ്റുള്ളവരോടൊപ്പം ഞാനും എന്റെ ഹിജാബ് അഴിക്കാന്‍ നിര്‍ബന്ധിതരായി. പുരുഷ വിദ്യാര്‍ത്ഥികളും ഈ സമയം അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വിഷമം തോന്നി. വിവാഹത്തിലോ ബന്ധുക്കളുടെ മുന്നിലോ ഞാന്‍ അത് ഒരിക്കലും അഴിച്ചിട്ടില്ല. പക്ഷേ ഇത്തവണ അത് സംഭവിച്ചു. ഞാന്‍ മുമ്പ് ഈ പരീക്ഷ എഴുതിയിട്ടുണ്ട്. അന്നൊന്നും ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല- മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.

നീറ്റ്, യുജിസി നെറ്റ് പോലുള്ള പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് അല്ലെങ്കില്‍ തലപ്പാവ് പോലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കുന്നുണ്ട്. അവര്‍ ദേഹപരിശോധനയ്ക്കായി നേരത്തെ എത്തണമെന്ന് മാത്രം.

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെന്ന് പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനി പറയുന്നു. പോലീസും സുരക്ഷാ ഗാര്‍ഡുകളും വിദ്യാര്‍ത്ഥികളെ ഹിജാബ് നീക്കം ചെയ്യാന്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ വിഷയത്തില്‍ എന്‍ടിഎ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതിനെച്ചൊല്ലി കര്‍ണാടകയില്‍ ബ്രാഹ്മണസംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പരീക്ഷാ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരെ അറസ്റ്റ്‌ചെയ്തു. ശ്രീപാദ് പാട്ടീല്‍ എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയെത്തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി കലബുറഗി പോലീസ് കമ്മീഷണര്‍ എസ്.ഡി ശരണപ്പ പറഞ്ഞു. പ്രതികള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പാണ് പോലിസ് ചുമത്തിയത്. ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ഞായറാഴ്ച രാത്രി വൈകിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ വ്യക്തികള്‍ ശരണ ഗൗഡ, ഗണേഷ് എന്നിവരാണെന്ന് കമ്മീഷണര്‍ ശരണപ്പ സ്ഥിരീകരിച്ചു. ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷന്‍ 298 പ്രകാരം കലബുറഗിയിലെ സ്റ്റേഷന്‍ ബസാര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പ്രതികളായ രണ്ട് പേരും ഒരു സ്വകാര്യ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നവരാണെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതായും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

പരീക്ഷാ കേന്ദ്രത്തില്‍ ഉദ്യോഗാര്‍ഥികളെ പരിശോധിക്കാന്‍ സ്വകാര്യ ഔട്ട്‌സോഴ്‌സിങ് ഏജന്‍സിയില്‍ നിന്ന് രണ്ട് പേരെ നിയമിച്ചിരുന്നു. ലോഹവസ്തുക്കളോ നൂലുകളോ അനുവദിക്കരുതെന്ന് അവര്‍ക്ക് നിര്‍ദേശവും നല്‍കി. ഇത് പാലിക്കുക ആണ് ഏജന്‍സി ചെയ്തതെന്നാണ് വിശദീകരണം. 

സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ബ്രഹ്മണസംഘടനകളും സംഘ്പരിവാര്‍ പ്രവര്‍ത്തകരും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥിയെ പ്രതിഷേധക്കാര്‍ വീണ്ടും പൂണൂല്‍ ധരിപ്പിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. മന്ത്രങ്ങള്‍ ചൊല്ലി ചടങ്ങുകളോടെയാണ് പൂണൂല്‍ ധരിപ്പിച്ചത്.

NEET row Two staffers arrested for forcing student to remove sacred thread, but no action on removing hijab



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ

Kerala
  •  3 hours ago
No Image

'തെറ്റ് അവര്‍ അംഗീകരിച്ചു':ഡിസി ബുക്‌സിനെതിരായ തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ഇ.പി ജയരാജന്‍

Kerala
  •  4 hours ago
No Image

കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി

uae
  •  4 hours ago
No Image

48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍

National
  •  4 hours ago
No Image

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  5 hours ago
No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  6 hours ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  6 hours ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  6 hours ago
No Image

'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  6 hours ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  6 hours ago