കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുന:സംഘടിപ്പിച്ചു
കളമശ്ശേരി: മുസ്‌ലിം പ്രാതിനിധ്യം ഒഴിവാക്കി കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുന:സംഘടിപ്പിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ പുതുതായി നിര്‍ദേശിച്ച 10 സിന്‍ഡിക്കേറ്റംഗങ്ങളില്‍ മുസ്‌ലിം പ്രതിനിധ്യം പൂര്‍ണമായും ഒഴിവാക്കി.
എം.എല്‍.എമാരായ എം. സ്വരാജ്, എല്‍ദോ എബ്രഹാം, കുസാറ്റ് മുന്‍ രജിസ്ട്രാര്‍ ഡോ. എന്‍. ചന്ദ്രമോഹന്‍കുമാര്‍, കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എ. സാബു, കുസാറ്റ് ഹിന്ദി വിഭാഗം പ്രൊഫസര്‍ ഡോ. എ. സാബു, ഫിസിക്‌സ് പ്രൊഫസര്‍ ഡോ. എം.കെ ജയരാജ്, കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പൂര്‍ണിമ നാരായണന്‍, പ്രൊഫസര്‍ അലക്‌സാണ്ടര്‍ കെ. സാമുവല്‍, ഐ.ടി വിദഗ്ധന്‍ എം.വി ജോഷി, വിദ്യാര്‍ഥി പ്രതിനിധിയായി ജിതേഷ് പി എന്നിവരെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത് ഉത്തരവിറങ്ങിയത്. നിലവിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റംഗങ്ങളില്‍ കെ.എം ഷാജി എം.എല്‍.എ, ഡോ. കെ.എ സക്കരിയ, ഡോ. എ. മുജീബ്, ഡോ. മഹ്മൂദ ബീഗം, വിദ്യാര്‍ഥി പ്രതിനിധി ഇര്‍ഫാന്‍ ഹബീബ് എന്നിങ്ങനെ അഞ്ചുപേര്‍ മുസ്‌ലിംകളായിരുന്നു.
യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റെയും ഭരണത്തില്‍ ഇതിനു മുന്‍പുള്ള സിന്‍ഡിക്കേറ്റുകളിലെല്ലാം രണ്ടിലേറെ മുസ്‌ലിം സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ തുടങ്ങിയ ഉന്നതസ്ഥാനങ്ങളിലും ഭരണവിഭാഗം ഓഫിസിലും പേരിനു പോലും മുസ്‌ലിം ഉദ്യോഗസ്ഥരില്ലന്നിരിക്കെ സിന്‍ഡിക്കേറ്റംഗങ്ങളുടെ നിയമനത്തിലും ന്യൂനപക്ഷ സമുദായത്തെ പാടെ ഒഴിവാക്കിയതില്‍ പ്രതിഷേധം പുകയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."