HOME
DETAILS

പകല്‍ സമയങ്ങളില്‍ വാഹനം ചാര്‍ജ് ചെയ്‌തോളൂ... ലാഭം ഏറെ

  
Web Desk
May 23 2025 | 05:05 AM

electric vehicle charging-price-latest news

പല വീടുകളിലും ഇപ്പോള്‍ ഇലക്ട്രിക് വാഹനം സ്ഥാനം പിടിച്ചുകഴിഞ്ഞു. എന്നാല്‍ വൈദ്യൂതി ബില്ല് അധികമാകാതെ തന്നെ വാഹനം ചാര്‍ജ് ചെയ്യാമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?...  പകല്‍ സമയത്ത് വാഹനം ചാര്‍ജ് ചെയ്യുന്നതാണ് ഉചിതം. കെ എസ് ഇ ബിയുടെ വൈദ്യുത വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.  സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 05.12.2024ലെ താരിഫ് ഉത്തരവും കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിര്‍!ദ്ദേശങ്ങളും അനുസരിച്ചുള്ള നിരക്കുകളാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ പ്രാബല്യത്തില്‍ വന്നത്.  

സൗരോര്‍!ജ്ജ വൈദ്യുതി സുലഭമായ പകല്‍ സമയത്ത് വൈദ്യുത വാഹന ചാര്‍!ജ്ജിംഗ് പ്രോത്സാഹിപ്പിച്ച് വൈകുന്നേരത്തെ അമിത ഉപയോഗം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് നടപ്പാക്കിയത്. രാവിലെ ഒമ്പതു മുതല്‍! വൈകീട്ട് നാലുവരെ സൌര മണിക്കൂറും ബാക്കി സമയം സൌരേതര മണിക്കൂറുമായി തരം തിരിച്ചുള്ള ടൈം ഓഫ് ഡേ (ടിഒഡി) രീതിയിലാണ് നിരക്കുകള്‍!. സൌര മണിക്കൂറില്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം.  വൈകീട്ട് നാലു മുതല്‍ അടുത്ത ദിവസം രാവിലെ ഒമ്പതു വരെ 30 ശതമാനം അധിക നിരക്കായിരിക്കും ഈടാക്കുക. 

പകല്‍ സമയം സൌരോര്‍ജ്ജവൈദ്യുതികൂടി പ്രയോജനപ്പെടുത്താനാകുന്നതിന്റെ അനുകൂല്യം വാഹന ഉടമകള്‍!ക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന വൈദുതി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.  ചാജിംഗിന് പൊതു നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്.  സൌര മണിക്കൂറില്‍!!! 30 ശതമാനം കുറഞ്ഞ് അഞ്ച് രൂപയും സൌരേതര മണിക്കൂറുകളില്‍ 9.30 രൂപയുമായിരിക്കും  (30 ശതമാനം കൂടുതല്‍) ഈടാക്കുക.  ഇതിനോടൊപ്പം ഡ്യൂട്ടിയും കേന്ദ്ര വൈദ്യുതി മന്ത്രാലയം നിര്‍ദ്ദേശിച്ച സര്‍!വീസ് ചാര്‍ജ്ജും 18 ശതമാനം ജി.എസ്.ടി.യും നല്‍കേണ്ടി വരും.  ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍!ക്ക് പകല്‍! സമയത്തെ ചാര്‍ജിംഗ് ലാഭകരമാകുന്ന രീതിയിലാണ്  പുതിയ പരിഷ്‌കാരം. 

രാത്രിയില്‍ കൂടുതല്‍ വാഹനങ്ങള്‍  ചാര്‍ജ്ജ് ചെയ്താല്‍ സൌരോര്‍ജ്ജം പോലുള്ള ഹരിത സ്രോതസ്സുകള്‍! ഉപയോഗപ്പെടുത്താനാകില്ല.  ഇത് കാര്‍ബണ്‍ ബഹിര്‍!ഗമനം വര്‍ദ്ധിപ്പിക്കും.  ഇത് ഒഴിവാക്കിക്കൊണ്ട് ഹരിത ഗതാഗതം അതിന്റെ യഥാര്‍!ത്ഥ ലക്ഷ്യം നേടുന്ന രീതിയില്‍ നടപ്പാക്കുകയാണ് പുതിയ രീതിയിലൂടെ ഉദ്ദേശിക്കുന്നത്.

എ.സി. ടൈപ്പ് ചാര്‍!ജ്ജറില്‍ രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ  8.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 14.23 + ജി.എസ്.ടി.(18%) രൂപയും, ഡി.സി. ചാര്‍!ജ്ജറില്‍! രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ 16.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 23.23 + ജി.എസ്.ടി.(18%) രൂപയും ആയിരിക്കും പുതിയ നിരക്കനുസരിച്ച് വരിക

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  13 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  14 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  15 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  15 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  15 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  16 hours ago
No Image

മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ 

Kerala
  •  16 hours ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  16 hours ago
No Image

കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത

Kerala
  •  16 hours ago
No Image

പടിയിറങ്ങുന്നത് റയലിന്റെ രണ്ട് ഇതിഹാസങ്ങൾ; ബെർണാബ്യൂവിൽ ഇന്ന് അവസാന ആട്ടം

Football
  •  16 hours ago