HOME
DETAILS

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

  
May 24 2025 | 07:05 AM

Sanju Samson Bids Big Goodbye to Rajasthan Royals Fans Question His Future with the Team

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍ താരങ്ങള്‍ മറക്കാനാഗ്രഹിക്കുന്ന ഒരു ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇത്തവണത്തേത്. ഇതിനിടെ രാജസ്ഥാന്റെ മത്സരങ്ങള്‍ എല്ലാം കഴിഞ്ഞതിനാല്‍ ടീം ക്യാമ്പ് വിട്ടിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സഞ്ജുവിനെ യാത്രയാക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍ ടീം തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. 14 മത്സരങ്ങള്‍ കളിച്ച ടീമിന് ആകെ എട്ടു പോയിന്റ് മാത്രമാണ് ഉള്ളത്. 

 സഞ്ജുവിനെ സംബന്ധിച്ച് അത്ര നല്ല സീസണ്‍ ആയിരുന്നില്ല ഇക്കഴിഞ്ഞത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ വെറും രണ്ടു മത്സരം മാത്രമാണ് സഞ്ജുവിന് ജയിക്കാന്‍ ആയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ കൈവിരലിനേറ്റ പരുക്കുമായാണ് സഞ്ജു സീസണ്‍ തുടങ്ങിയത്. ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ ഇമ്പാക്ട് പ്ലെയര്‍ ആയി കളിച്ച സഞ്ജു പിന്നീടുള്ള മത്സരങ്ങളില്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍ ആദ്യ ഏഴു കളിക്ക് ശേഷം താരം വീണ്ടും പരുക്കിന്റെ പിടിയില്‍ ആയപ്പോള്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചത്. 9 മത്സരങ്ങളില്‍ കളിച്ച സഞ്ജു ഒരു അര്‍ദ്ധ സെഞ്ച്വറി അടക്കം 285 റണ്‍സ് ആണ് നേടിയത്.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിട്ടേക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനെ തങ്ങളുടെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനിടെയാണ് യാത്ര പറച്ചില്‍ വീഡിയോയില്‍ സഞ്ജു ബിഗ് ബൈ എന്ന് പറഞ്ഞ് മടങ്ങുന്നത്. രാജസ്ഥാന്‍ ഒപ്പമുള്ള സഞ്ജുവിന്റെ അവസാന സീസണ്‍ ആയിരിക്കുമോ ഇത് എന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്.

Sanju Samson's emotional farewell message has sparked speculation about his exit from Rajasthan Royals. Cricket fans are wondering if the star batter will be part of the squad next IPL season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേൽ ഉപരോധം വേണമെന്ന് സ്‌പെയിൻ; ഗസ്സയുടെ 77 ശതമാനവും കയ്യടക്കി, സ്‌കൂൾ തകർത്ത് 25 പേരെ കൊലപ്പെടുത്തി

International
  •  35 minutes ago
No Image

തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു; കളമശ്ശേരിയിൽ കാർ തലകീഴായി മറിഞ്ഞു; മൂവാറ്റുപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി; തോരാമഴ

Kerala
  •  an hour ago
No Image

തോരാമഴ; 11 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  an hour ago
No Image

വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ കര്‍ശന നടപടികളുമായി പൊലിസ്

Kerala
  •  2 hours ago
No Image

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ; അമിക്കസ് ക്യൂറി ശുപാര്‍ശകളില്‍ കേന്ദ്ര നിലപാട് തേടി സുപ്രിംകോടതി

National
  •  2 hours ago
No Image

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തടിയുന്നു; കൊല്ലത്ത് വിവിധയിടങ്ങളിൽ അതീവ ജാഗ്രത

Kerala
  •  2 hours ago
No Image

അറഫ സംഗമത്തിൽ ഇത്തവണ നേതൃത്വം ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്, മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ആഹ്വാനം

Saudi-arabia
  •  9 hours ago
No Image

വയനാട് മാനന്തവാടിയിൽ അരുംകൊല: യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികളെ ആക്രമിച്ചു; ഒരു കുട്ടിയെ കാണാനില്ല

Kerala
  •  10 hours ago
No Image

മധ്യപ്രദേശിൽ ക്രൂരമായ ബലാത്സംഗ-കൊലപാതകം; ആദിവാസി സ്ത്രീയെ ക്രൂരമായി ആക്രമിച്ച് ഗർഭപാത്രം പുറത്തെടുത്തു

National
  •  11 hours ago
No Image

യുഎഇ: മുസഫയിലെ കടയില്‍ തീപിടുത്തം; ആളപായമില്ല

uae
  •  11 hours ago