HOME
DETAILS

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

  
May 24 2025 | 13:05 PM

Cherupuzha Child Abuse Father Arrested Child Welfare Committee Takes Custody

കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസ്സുള്ള പെൺകുട്ടിയെ പിതാവ് ജോസ് ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് ജോസിനെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായി  അമ്മയുടെയും രണ്ടും എട്ടും പത്തും വയസ്സുള്ള കുട്ടികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി.

സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നു. തുടർന്നാണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തീരുമാനിച്ചത്. കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നതും സമിതി നിർണ്ണയിച്ചു. വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഈ സാഹചര്യം അതീവഗൗരവത്തോടെ കാണുന്നതായി അറിയിച്ചു. ഡയറക്ടറോട് ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.

കുട്ടികൾ നിലവിൽ കുടകിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ്. അവിടെ നിന്ന് ചെറുപുഴയിലേക്ക് ഇവരെ മാറ്റിയെടുക്കുകയാണ്. പൊലീസ് നടപടികൾ പൂർത്തിയായതിന് ശേഷം കുട്ടികളുടെ സംരക്ഷണം ഔദ്യോഗികമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് ഏറ്റെടുക്കുക.

കുട്ടികളെ അമ്മയ്ക്ക് തിരികെ നൽകുന്നതിന് മുമ്പ് അമ്മയുടെ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തണമെന്നും സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ രവി അറിയിച്ചു. കുട്ടികളെ ഉപദ്രവിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മയുടെ സഹോദരി അനിത പ്രതികരിച്ചു. മുമ്പും അച്ഛൻ കുട്ടിയെ മർദിച്ചതായി തങ്ങൾ ശ്രദ്ധിച്ചതായി അനിത പറഞ്ഞു. അമ്മ ജോലിക്ക് പോയ സമയത്താണ് അച്ഛൻ എത്തിയതും കുട്ടികളെ കൂട്ടിക്കൊണ്ടുപോയതും.

കുടുംബത്തിൽ ഇതിനു മുൻപും അതിക്രമങ്ങൾ നടന്നിട്ടുണ്ട്. കുട്ടികളുടെ അമ്മയെയും പ്രതി മർദിച്ചിരുന്നതായി അനിത വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിട്ടുണ്ടെന്നും അനിത ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഉറക്കം പോലും ഇല്ലാത്ത അവസ്ഥയാണെന്നും, പഠനത്തിൽ നിന്നും അവരെ അകറ്റുന്ന സാഹചര്യമാണെന്നും അനിത പൊലീസ് അധികൃതരോട് പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് ശിശുക്ഷേമ സമിതി കുട്ടികളെ സംരക്ഷിക്കാനും അവർക്കായി പ്രത്യേക കൗൺസിലിങ് സജ്ജമാക്കാനും തീരുമാനിച്ചത്.

In Cherupuzha, Kannur, a father was arrested for brutally assaulting his 8-year-old daughter. The police recorded statements from the children and their mother. Following government intervention, the Child Welfare Committee (CWC) will take custody of the children and provide counseling. The children, currently staying with a relative in Kodagu, will be brought back to Cherupuzha. Authorities are assessing the situation before returning the children to their mother.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  6 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  6 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  7 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  7 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  8 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  8 hours ago
No Image

മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ 

Kerala
  •  8 hours ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 hours ago
No Image

കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത

Kerala
  •  9 hours ago
No Image

പടിയിറങ്ങുന്നത് റയലിന്റെ രണ്ട് ഇതിഹാസങ്ങൾ; ബെർണാബ്യൂവിൽ ഇന്ന് അവസാന ആട്ടം

Football
  •  9 hours ago