
ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ

ഡൽഹി: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതാരം ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ടീമിന്റെ വൈസ് ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തും തെരഞ്ഞെടുക്കപ്പെട്ടു.
ടീമിൽ മലയാളി താരം കരുൺ നായർ ഇടം നേടിയതാണ് ഏറെ ശ്രദ്ധേയമായത്. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് കരുൺ നായർ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2017ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കരുൺ നായർ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം കൂടിയാണ് കരുൺ നായർ. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരം ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് കരുൺ.
സമീപകാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് കരുൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടിരിക്കുന്നത്. 2025ലെ രഞ്ജി ട്രോഫിയിലെ വിദർഭയുടെ കിരീട നേട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് കരുൺ. 16 ഇന്നിങ്സിൽ നിന്നും 53.9 എന്ന മികച്ച ആവറേജിൽ 863 റൺസാണ് കരുൺ അടിച്ചെടുത്തത്.
ഈ വർഷം രഞ്ജി ട്രോഫിയിൽ മാത്രം ഒതുങ്ങുന്നതല്ല കരുണിന്റെ പോരാട്ടവീര്യങ്ങൾ. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമാണ് കരുൺ നടത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്സിൽ നിന്നും 779 റൺസാണ് താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 255 റൺസും കരുൺ നേടി. ഒമ്പത് സെഞ്ച്വറികളാണ് താരം 2024-25 ആഭ്യന്തര ക്രിക്കറ്റിൽ നേടിയത്.
ഇതോടെ ഒരു തകർപ്പൻ നേട്ടവും കരുൺ സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിന്റെ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ച്വറിലേക്കുള്ള താരങ്ങളുടെ പട്ടികയിൽ മൂന്നാമനായാണ് കരുൺ മുന്നേറിയത്. എട്ട് സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കർ, ആകാശ് ചോപ്ര, മയങ്ക് അഗർവാൾ എന്നിവരെ മറികടന്നാണ് കരുൺ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതോടെ 9 സെഞ്ച്വറികൾ ഒരു സീസണിൽ നേടിയ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിന്റെ റെക്കോർഡിനോപ്പമെത്താനും കരുണിന് സാധിച്ചു. 1990-2000 സീസണിൽ ആണ് ലക്ഷ്മൺ ഒമ്പത് സെഞ്ച്വറികൾ നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനങ്ങൾ ഇന്ത്യൻ ടീമിലും അവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.
Karun Nair include Indian test cricket team squad after 8 years
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇ: മുസഫയിലെ കടയില്‍ തീപിടുത്തം; ആളപായമില്ല
uae
• 10 hours ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13188 പേർ
Saudi-arabia
• 10 hours ago
ഒരു കോമിക് ബുക്ക് ഭീതി പരത്തുന്നു; ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്
International
• 10 hours ago
ഷെയ്ഖ് ഹംദാന്റെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം
uae
• 11 hours ago
300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ
Kerala
• 11 hours ago
കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു
National
• 11 hours ago
വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം
Kerala
• 12 hours ago
ദുബൈയിലാണോ? ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാവശ്യമായ രേഖകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം
uae
• 12 hours ago
'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'; ആലുവ പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം
Kerala
• 12 hours ago
ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 13 hours ago
ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ
oman
• 13 hours ago
അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം
International
• 14 hours ago
വീട്ടിലിരിക്കുന്ന സ്കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ
Kerala
• 14 hours ago
തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്
Kuwait
• 14 hours ago
കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു
Kerala
• 16 hours ago.png?w=200&q=75)
പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി
National
• 16 hours ago
കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്
Cricket
• 17 hours ago
കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി
Kerala
• 17 hours ago
സംസ്ഥാനത്ത് മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി എറണാകുളം
Kerala
• 15 hours ago
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍
Kerala
• 15 hours ago
പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
National
• 16 hours ago