ടി.എം മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സംഗമം ഇന്ന് എരമംഗലത്ത്
എടപ്പാള്‍: പൊന്നാനി താലൂക്ക് സമസ്ത ജനറല്‍ സെക്രട്ടറിയും ജാമിഅ നൂരിയ മുദരിസുമായിരുന്ന പ്രമുഖ പണ്ഡിതന്‍ ടി.എം.മുഹമ്മദ് മുസ്‌ലിയാരുടെ വേര്‍പാടിന് ഒരു വര്‍ഷം തികഞ്ഞു. അറിവും വിനയവും സമന്വയിച്ച ഉസ്താദിന്റെ ജീവിതം കര്‍മനിരതമായിരുന്നു. ഇന്ന് എരമംഗലത്ത് മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ മികച്ചു നില്‍ക്കുന്ന ദാറുസ്സലാമത്ത് ഇസ് ലാമിക് കോംപ്ലക്‌സിന്റെ സ്ഥാപകന്‍ ഉസ്താദാണ്.
ജാമിഅയിലെ അധ്യാപനത്തിലൂടെ നിരവധി പേര്‍ ഉസ്താദിന്റെ ശിഷ്യത്വം സ്വീകരിച്ചു.സൗമ്യ ഭാവം നിറഞ്ഞ ജീവിത ശൈലി കൊണ്ട് എല്ലാവരുടേയും സ്‌നേഹം ഏറ്റുവാങ്ങി. തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്തിനടുത്തു വെട്ടിക്കടവ് താജുല്‍ വാസിലീന്‍ ശൈഖ് കമാലുദ്ദീനില്‍ ഖാദിരിയുടെ ആത്മീയ സരണി സ്വീകരിച്ചു. ടി.എം.ഉസ്താദിന്റെ വേര്‍പാടോടെ പൊന്നാനി താലൂക്കിലെ തല മുതിര്‍ന്ന ഒരു പണ്ഡിതനെയാണ് നഷ്ടപ്പെട്ടത്.
ഉസ്താദിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നതിനായി എസ്‌കെഎസ്എസ്എഫ് പൊന്നാനി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ പ്രാര്‍ഥനാ സംഗമം ഇന്നു വൈകുന്നേരം നാലു മുതല്‍ എരമംഗലം ദാറുസ്സലാമത്ത് കോംപ്ലക്‌സില്‍ നടക്കും. ഖബര്‍ സിയാറത്തിനു ശേഷം സമസ്ത താലൂക്ക് പ്രസിഡണ്ട് എം.വി ഇസ്മാഈല്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍, പി.വി.എം.കുട്ടി ഫൈസി, എ.വി.അബൂബക്കര്‍ ഖാസിമി, ഖാസിം ഫൈസി പോത്തനൂര്‍, ശഹീര്‍ അന്‍വരി, റാഫി പെരുമുക്ക്, കുഞ്ഞിമോന്‍ ഹാജി, ടി.എ.റശീദ് ഫൈസി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."