HOME
DETAILS

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

  
Web Desk
May 24 2025 | 15:05 PM

All Crew Members on Distressed Ship in Arabian Sea are safe

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലിലെ മുഴുവന്‍ പേരും സുരക്ഷിതര്‍. 24 ജീവനക്കാരില്‍ 21 പേരെയും രക്ഷപ്പെടുത്തി നേവിയുടെ കപ്പലുകളിലേക്ക് മാറ്റി. മൂന്നുപേര്‍ അപകടത്തില്‍പ്പെട്ട കപ്പലില്‍ തുടരുകയാണ്. ജീവനക്കാര്‍ക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. കപ്പലിലെ വസ്തുക്കള്‍ നാളെ മുതല്‍ മാറ്റി തുടങ്ങും. 

അതേസമയം വിഴിഞ്ഞത്ത് നിന്ന് പോയ കപ്പലാണ് അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്. കപ്പലിൽ നിന്ന് ചരക്ക് കയറ്റിയിരുന്ന കണ്ടയ്നറുകൾ കടലിലേക്ക് വീണിട്ടുണ്ട്. ഇന്നലെ രാത്രിയാണ് MSC ELSA 3 എന്ന കാർഗോ കപ്പൽ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടത്. ലൈബീരിയയുടെ പതാകയുള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. തീരത്ത് നിന്ന് 70 കിലോമീറ്റർ അകലെ ചുഴിയിൽപ്പെട്ടാണ് കപ്പൽ മറിഞ്ഞതെന്നാണ് റിപ്പോർട്ട്. 

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 9 പേർ ചങ്ങാടങ്ങളിൽ പുറത്തുകടന്നു. ബാക്കിയുള്ള 15 പേർക്കായി രക്ഷാദൗത്യം തുടരുകയാണ്. 28 ഡിഗ്രി വരെയാണ് കപ്പൽ ചരിഞ്ഞിരിക്കുന്നത്. ഇത് പൂർണ്ണമായും ചരിഞ്ഞാൽ അപകടസ്ഥിതിയിലേക്ക് പോകുമെന്ന് നേവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ആകെ 9 കണ്ടയ്‌നറുകളാണ് കടലിലേക്ക് വീണത്. ഉൾക്കടലിൽ നിന്ന് കേരള തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടയ്‌നറുകൾ കണ്ടതെന്നാണ് റിപ്പോർട്ട്. കണ്ടയ്‌നറുകളോടൊപ്പം കപ്പലിലുണ്ടായിരുന്ന എണ്ണയും കടലിൽ വീണതായി കോസ്റ്റ് ഗാർഡിൽ നിന്ന് റിപ്പോർട്ടുണ്ട്. അപകടകരമായ വസ്തുക്കളാണ് കാർഗോയിലുള്ളതെന്നും, തീരത്തടിഞ്ഞാൽ പൊതുജനം അടുത്ത് പോകരുതെന്നും നിർദേശമുണ്ട്. വടക്കൻ തീരത്ത് കാർഗോ എത്തുമെന്നാണ് വിവരം. ചിലപ്പോൾ കേരള തീരത്ത് നിന്ന് ഒഴിഞ്ഞ് മാറാനും സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  8 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  9 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  9 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  10 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  11 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  11 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  12 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  12 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  12 hours ago
No Image

മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ 

Kerala
  •  12 hours ago